
നാഷണൽ സ്റ്റാർട്ടപ്പ് ഉപദേശകസമിതിയിലേക്ക് കേന്ദ്രസർക്കാർ ബൈജൂസ് ആപ്പ് സ്ഥാപകനും മേധാവിയുമായ ബൈജു രവീന്ദ്രനേയും ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനേയും നാമനിർദേശം ചെയ്തു. ഇവരടക്കം 28 പേരെയാണ് സർക്കാർ നാമനിർദേശം ചെയ്തിരിക്കുന്നത്.

സ്റ്റാർട്ടപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമായാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ അധ്യക്ഷനായ സമിതിയിൽ ലിസ്സി ചാപ്മാൻ (സെസ്റ്റ് മണി), ഭവീഷ് അകർവാൾ (ഓല ക്യാബ്), അഭിരാജ് സിംഗ് (അർബൻ കമ്പനി), കുനാൽ ബാൽ(സ്നാപ്ഡീൽ),സിഐഐ പ്രസിഡൻറ് ഉദയ കൊട്ടക് എന്നിവരും അംഗങ്ങളാണ്. രണ്ടു വർഷക്കാലമാണ് അംഗങ്ങളുടെ കാലാവധി.