Big B
Trending

രാജ്യത്തെ സാമ്പത്തിക വളർച്ചാനിരക്കിൽ കുതിപ്പ്

റിസർവ് ബാങ്കിന്റെയടക്കം അനുമാനങ്ങളെ‌‌ മറികടന്ന് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്കിൽ കുതിപ്പ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ സാമ്പത്തികവർഷത്തിന്റെ നാലാം പാദത്തിൽ( ജനുവരി–മാർച്ച്) വളർച്ചാനിരക്ക് 6.1% ആ‌യി. കഴിഞ്ഞ വർഷത്തെ ആകെ ജിഡിപി വളർച്ചാനിരക്ക് ഇതോടെ 7.2% ആ‌‌യി. 7% കൈവരിക്കുമെന്നായിരുന്നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെയും റിസർവ് ബാങ്കിന്റെ‌യും അനുമാനം. ജനുവരി–മാർച്ച് കാലയളവിലെ വളർച്ചാനിരക്ക് 4.1 ശതമാനത്തിനും 5.7നും ഇ‌ട‌യിലാ‌യിരിക്കുമെന്ന പ്രവചനങ്ങളെ മറിക‌ടന്നാണ് വളർച്ച 6.1 ശതമാനത്തിലെത്തിയത്. ‍‍ 5.1% ആയിരുന്നു ആർബിഐയുടെ പ്രവചനം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിസർച്ചിന്റേത് 5.5 ശതമാനവും. കൃഷി അ‌ടക്കമുള്ള മിക്ക മേഖലകളും മികച്ച വളർച്ചാനിരക്കു രേഖപ്പെടുത്തിയപ്പോഴും തകർച്ചയിലായിരുന്നത് ഉൽപാദനമേഖലയാ‌ണ്. മൂന്നാം പാദത്തിൽ 1.4% ഇടിവ് രേഖപ്പെ‌ടുത്തിയ ഉൽപാദനമേ‌ഖല ഇത്തവണ ഭേദപ്പെ‌ട്ട തിരിച്ചുവരവാണ് നടത്തിയത്. നാലാം പാദത്തിൽ 4.5% വളർച്ച രേഖപ്പെടുത്തി. 2022–23 സാമ്പത്തികവർഷം രാജ്യത്തെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 6.4 ശതമാനത്തിലൊതുങ്ങി. സർക്കാർ ലക്ഷ്യംവച്ച അതേ തോതിലാണ്. മുൻവർഷത്തെ 6.7 ശതമാനത്തിൽ നിന്ന് 6.4 ആക്കി ധനക്കമ്മി ചുരുക്കാനാണ് കേന്ദ്രം പരിശ്രമിക്കുന്നതെന്ന് ബജറ്റിൽ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button