Startup
Trending

28 കോടിയുടെ നിക്ഷേപം സ്വന്തമാക്കി മലയാളി സ്റ്റാർട്ടപ്പ് ബിൽഡ് നെക്സ്റ്റ്

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് അധിഷ്ഠിത ഭവന നിർമാണ സ്റ്റാർട്ടപ്പായ ‘ബിൽഡ്‌ നെക്സ്റ്റ്’ (buildnext.in) 35 ലക്ഷം ഡോളറിന്റെ(ഏകദേശം 28 കോടി രൂപ) മൂലധന ഫണ്ടിങ് നേടി. ഫെവികോൾ, ഡോ. ഫിക്സിറ്റ്, എം-സീൽ തുടങ്ങിയവയുടെ നിർമാതാക്കളായ പിഡിലൈറ്റ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മധുമാല വെഞ്ച്വേഴ്‌സാണ് ‘പ്രീ സീരീസ് എ’ റൗണ്ടിലുള്ള നിക്ഷേപത്തിന് നേതൃത്വം നൽകിയത്.ഐ.ഐ.എം. ബാംഗ്ലൂരിലെ പൂർവ വിദ്യാർഥികളായ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫിനാസ് നഹയും പാലക്കാട് സ്വദേശി വി. ഗോപീകൃഷ്ണനും ചേർന്ന് 2015-ൽ തുടങ്ങിയ സ്റ്റാർട്ടപ്പാണ് ‘ബിൽഡ്‌ നെക്സ്റ്റ്’. കെട്ടിട നിർമാണ സാമഗ്രികളുടെ ഓൺലൈൻ വിപണിയായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട്, വീട് നിർമാണം ടെക്‌നോളജിയുടെ സഹായത്തോടെ എളുപ്പമാക്കുന്ന പ്ലാറ്റ്‌ഫോമായി മാറി.നിലവിൽ കേരളത്തിലും ഹൈദരാബാദിലും സാന്നിധ്യമുള്ള കമ്പനി ബെംഗളൂരു, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കു കൂടി ചുവടുവെക്കുകയാണ്.അസംഘടിത മേഖലയിൽ സാങ്കേതിക വിദ്യയുടെയും ഡേറ്റയുടെയും സഹായത്തോടെ ഉന്നത നിലവാരത്തിലുള്ള ബ്രാൻഡഡ് വീടുകൾ കുറഞ്ഞ ചെലവിൽ യാഥാർഥ്യമാക്കുകയാണ് ബിൽഡ്‌ നെക്‌സ്റ്റിന്റെ ലക്ഷ്യമെന്ന് സഹ സ്ഥാപകരായ ഫിനാസ് നഹ, വി. ഗോപീകൃഷ്ണൻ എന്നിവർ വ്യക്തമാക്കി.

Related Articles

Back to top button