Big B
Trending

ജാക്ക് മായെ പിന്തള്ളി ഏഷ്യയിൽ മുകേഷ് അംബാനി ഒന്നാമതെത്തി

ആലിബാബ വ്യാപാര ശൃംഖലയുടെ ഉടമ ജാക്ക് മായെ പിന്തള്ളി ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമതെത്തി. ഫോഫ്‌സ് മാസിക പുറത്തിറക്കിയ ലോകത്തിലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ആഗോള ഇ–കൊമേഴ്സ് സ്ഥാപനമായ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസാണ്.അദ്ദേഹത്തിന്റെ ആസ്തി 17700 കോടി ഡോളറും. രണ്ടാം സ്ഥാനത്തുള്ള സ്പേസ് എക്സ്, ടെസ്‌ല തുടങ്ങിയ കമ്പനികളുടെ മേധാവി ഇലോൺ മസ്‌കിന്റെആസ്തി 15100 കോടി ഡോളറുമാണ്.


ഏഷ്യയിൽ ഒന്നാം സ്ഥാനത്തുള്ള അംബാനിയുടെ ആസ്തി 8450 കോടി ഡോളറാണ്. പട്ടികയിലെ 10 ാം സ്ഥാനക്കാരനും ഇന്ത്യയിൽ ഒന്നാമനും ഇദ്ദേഹമാണ്.കോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. യുഎസും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.17ാം സ്ഥാനത്തു നിന്ന് 26ാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ജാക്ക് മായുടെ ആസ്തി 4840 കോടി ഡോളറാണ്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് ഇന്ത്യയിൽ രണ്ടാമത്. ആസ്തി 5050 കോടി ഡോളർ. എച്ച്സിഎൽ ടെക്നോളജീസ് സ്ഥാപകൻ ശിവ് നാടാരാണ് മൂന്നാമത്. ആസ്തി 2350 കോടി ഡോളർ. ഇന്ത്യയിൽ ആകെ 140 കോടീശ്വരന്മാരാണ് ഉള്ളത്.

Related Articles

Back to top button