Auto
Trending

മാരുതിയുടെ മൈലേജ് കിങ് സെലേറിയോ മൂന്ന് ദിവസത്തിനുള്ളില്‍ എത്തും

പെട്രോൾ വില സെഞ്ചുറിയടിച്ച് മുന്നേറുന്നതിനിടെയാണ് ഇന്ത്യയിലെ ഏറ്റവും അധികം ഇന്ധനക്ഷമതയുള്ള പെട്രോൾ കാർ എന്ന വാഗ്ദാനവുമായാണ് മാരുതിയുടെ ഏറ്റവും പുതിയ മോഡലായ പുതുതലമുറ സെലേറിയോ നിരത്തുകളിൽ എത്താനൊരുങ്ങുന്നത്. മാരുതി സുസുക്കി സെലേറിയ നവംബർ 10-ന് വിപണിയിൽ അവതരിപ്പിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.അവതരണത്തിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങും മാരുതി ആരംഭിച്ചിട്ടുണ്ട്. 11,000 രൂപ അഡ്വാൻസ് തുക ഈടാക്കിയാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്. മാരുതി സുസുക്കി അരീന വെബ്സൈറ്റിലും മാരുതിയുടെ അംഗീകൃത ഡീലർഷിപ്പുകളിലുമാണ് ബുക്കിങ്ങ് എടുക്കുന്നത്. വാഹനത്തിന്റെ വരവ് അറിയിച്ചുള്ള ടീസർ ചിത്രം കഴിഞ്ഞ ദിവസം മാരുതി പുറത്തിറക്കിയിരുന്നു. ഇതിലാണ് ഇന്ധനക്ഷമതയുള്ള വാഹനം എന്ന് അവകാശപ്പെടുന്നത്.മാരുതി വികസിപ്പിച്ച ഭാരം കുറഞ്ഞ ഹാർട്ട്ടെക്ട് പ്ലാറ്റ്ഫോമിലാണ് പുതുതലമുറ സെലേറിയോ ഒരുങ്ങുന്നത്. അടിസ്ഥാനം മാറുന്നതിനൊപ്പം ഡിസൈനിലും കാര്യമായ പുതുമ വരുത്തിയിട്ടുണ്ട്. ഹണികോമ്പ് ഡിസൈനിൽ ഓവൽ ഷേപ്പിലുള്ള ഗ്രില്ല്, ക്രോമിയം ലൈൻ, പുതിയ ഹെഡ്ലാമ്പ്, ഫോഗ്ലാമ്പ്, ബ്ലാക്ക് ക്ലാഡിങ്ങ് നൽകിയുള്ള ബമ്പർ എന്നിവയാണ് വാഹനത്തിൽ മുൻവശം അലങ്കരിക്കുന്നത്.പിൻഭാഗം മുൻ മോഡലിനോട് ഏറെ സാമ്യമുണ്ടെങ്കിലും ടെയ്ൽലാമ്പ് പുതിയ ഡിസൈനിലാണ് ഒരുക്കിയിട്ടുള്ളത്. ഏകദേശം 26 കിലോമീറ്റർ ഇന്ധനക്ഷമതയായിരിക്കും ഈ വാഹനം നൽകുകയെന്നാണ് അഭ്യൂഹങ്ങൾ. ഫീച്ചർ സമ്പന്നമായ അകത്തളമാണ് പുതുതലമുറ സെലേറിയോയിൽ നൽകിയിട്ടുള്ളതെന്നാണ് വിവരം. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായിരിക്കും ഇതിൽ പ്രധാനം. മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീൽ, പുതിയ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ തുടങ്ങിയവയും അകത്തളത്തിൽ നൽകും.1.0 ലിറ്റർ മൂന്ന് സിലിണ്ടർ കെ10സി ഡ്യുവൽജെറ്റ് പെട്രോൾ എൻജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നതെന്നാണ് വിവരം. ചെറു ഹാച്ച്ബാക്ക് വാഹനങ്ങളിൽ ആദ്യമായി ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യ ഈ വാഹനത്തിൽ ഒരുങ്ങും. ഉയർന്ന ഇന്ധനക്ഷമത ഉറപ്പാക്കാൻ ഈ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തലുകൾ.

Related Articles

Back to top button