
രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ ഏറ്റവും പുതിയ ഓഫറുകൾ ഏപ്രിൽ 3 വരെ ലഭിക്കും. പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗതയിൽ 3,300 ജിബി ഡാറ്റ ലഭിക്കുന്ന ഫൈബർ ബേസിക് പ്ലസ് പ്ലാൻ സ്വന്തമാക്കാനുള്ള സമയ പരിധിയാണ് ഏപ്രിൽ 3 വരെ നീട്ടിയത്.

ഒക്ടോബർ ഒന്നിനായിരുന്നു ബിഎസ്എൻഎൽ ഈ ബ്രോഡ്ബാൻഡ് പ്ലാനുകൾ കൊണ്ടുവന്നത് ഇതിൻറെ കാലാവധി ഡിസംബർ 29 വരെയായിരുന്നു. എന്നാൽ 449 രൂപ, 799 രൂപ, 999 രൂപ, 1499 രൂപ പ്ലാനുകളുടെ ഭാരത് ഫൈബർ പ്ലാനുകളുടെ കാലാവധിയാണ് ഇപ്പോൾ 90 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. 3300 ജിബി വാഗ്ദാനം ചെയ്യുന്ന 449 രൂപ പ്ലാൻ പുതിയ ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. അതായത് ഈ പ്ലാൻ പ്രമോഷൻ അടിസ്ഥാനത്തിൽ മാത്രം നൽകുന്നതാണ്. 449 രൂപ പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾ ആറുമാസത്തിനുശേഷം 60 എംബിപിഎസ് ഡാറ്റ നൽകുന്ന 599 രൂപ പ്ലാനിലേക്ക് സ്വപ്രേരിതമായി മൈഗ്രേറ്റ് ചെയ്യുന്നതാണ് പതിവ്. പ്രമോഷൻ ഭാരത് ഫൈബർ പ്ലാനുകളുടെ സഹായത്തോടെ ഇക്കഴിഞ്ഞ ഡിസംബറിലെ കണക്കുകൾ പ്രകാരം എഫ്ടിടിഎച്ച് വിഭാഗത്തിൽ ബിഎസ്എൻഎൽ ഒരു ദശലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കിയിട്ടുണ്ട്.