Tech
Trending

442 രൂപ മുതലുള്ള പുതിയ ബ്രോഡ്ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ച് ബിഎസ്എൻഎൽ

സർക്കാർ ഉടമസ്ഥതയിലുള്ള ബി എസ് എൻ എൽ 449 രൂപ, 799 രൂപ, 999 രൂപ, 1499 രൂപ എന്നിങ്ങനെ നാല് പുതിയ ബ്രോഡ്ബാൻഡ് പ്ലാനുകളവതരിപ്പിച്ചു. ഒക്ടോബർ ഒന്നുമുതൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ ഈ പുതിയ ഭാരത് ഫൈബർ പ്ലാനുകൾ ലഭ്യമാകും. 399 രൂപ മുതൽ 1499 രൂപവരെ പരിധിയില്ലാത്ത ഡാറ്റയുള്ള പുതിയ ജിയോ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ കഴിഞ്ഞമാസം റിലൈൻസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിഎസ്എൻഎലിന്റെ പുതിയ പ്രഖ്യാപനം.
ഫൈബർ ബേസിക് പ്ലാൻ എന്നുവിളിക്കുന്ന 449 രൂപ പ്ലാനിൽ 3.3 ജിബി വേഗത അല്ലെങ്കിൽ 3300 ജിബി എഫ് യു പി പരിധിവരെ 30 എംബിപിഎസ് വേഗത വാഗ്ദാനം ചെയ്യുന്നു.എഫ് യു പി പരിധിയിലെത്തിയശേഷം വേഗത 2 എംബിപിഎസായി കുറയുന്നു .ഈ പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ഇന്ത്യയിലെ ഏതു നെറ്റ്‌വർക്കിലെക്കും പരിധിയില്ലാത്ത വോയിസ് കോൾ ലഭിക്കും.

799 രൂപ പ്ലാനിൽ 3300 ജിബി അല്ലെങ്കിൽ 3.3ടിബി വരെ 100 എംബിപിഎസ് വേഗതയിൽ ലഭിക്കും. ഈ പ്ലാനിലും എഫ് യു പി പരിധിയിലെത്തിയശേഷം വേഗത 2 എംബിപിഎസായി കുറയുന്നു. 999 രൂപ വരുന്ന ബിഎസ്എൻഎൽ ഫൈബർ പ്രീമിയം ബ്രോഡ്ബാൻഡ് പ്ലാൻ 200 എംബിപിഎസ് വേഗതയിൽ 3300 ജിബി വരെ അല്ലെങ്കിൽ 3.3 ടിബി വരെ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സൗജന്യ അംഗത്വവും ലഭിക്കും.
ബിഎസ്എൻഎൽ അൾട്രാ ഫൈബർ 1499 രൂപ ബ്രോഡ്ബാൻഡ് പ്ലാനിൽ 4ടിബി അല്ലെങ്കിൽ 4000 ജിബി ഡാറ്റ 300 എംബിപിഎസ് വേഗതയിൽ വാഗ്ദാനം ചെയ്യുന്നു.എഫ് യു പി പരിധിയിലെത്തിയശേഷം വേഗത 4എംബിപിഎസായി കുറയുന്നു.ഈ പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ഇന്ത്യയിലെ ഏതു നെറ്റ്‌വർക്കിലെക്കും പരിധിയില്ലാത്ത വോയിസ് കോളുകളും ഡിസ്നി+ ഹോട്ട്സ്റ്റാർ സൗജന്യ അംഗത്വവും ലഭിക്കും.

Related Articles

Back to top button