Big B
Trending

റബ്ബറിൽ 1000 കോടി നിക്ഷേപം ലക്ഷ്യമിട്ട് സർക്കാർ

റബ്ബർ അധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തിനായി രൂപീകരിച്ച കേരള റബർ ലിമിറ്റഡ് പദ്ധതിയിൽ ആയിരം കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിടുകയാണ് സർക്കാർ. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച കമ്പനിയിൽ സർക്കാറിന് 26% ഓഹരിയുണ്ടാകും. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന റബർ ഇവിടെത്തന്നെ സംസ്കരിച്ച് ഉൽപ്പന്നങ്ങളാക്കി മാറ്റുക വഴി കൂടുതൽ തൊഴിലവസരങ്ങളും കർഷകർക്കും വ്യവസായികൾക്കും കൂടുതൽ വരുമാനവും നൽകുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.


കെഎസ്ഐഡിസിക്കു കീഴിലുള്ള കേരള റബർ കമ്പനിയുടെ നേതൃത്വത്തിൽ റബർ പാർക്കുകൾ വഴി റബ്ബർ അധിഷ്ഠിത സംരംഭങ്ങൾക്ക് ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കും. ഒപ്പം സർക്കാറിൻറെ നേരിട്ടുള്ള മുതൽമുടക്കിൽ ഓഫ് ദ് റോഡ് ടയർ, ഹീറ്റ് റസിസ്റ്റഡ് ലാറ്റക്സ് ത്രെഡ് എന്നിവ നിർമ്മിച്ച് കയറ്റുമതി ചെയ്യും. കൂടാതെ അമൂൽ മാതൃകയിൽ കർഷകരുടെ സഹകരണസംഘങ്ങൾ രൂപീകരിച്ച് നിശ്ചിത ഗുണമേന്മയുള്ള റബർ ശേഖരിക്കുകയും ചെയ്യും. ഇന്ത്യയിൽ ഒരു വർഷം ഉൽപാദിപ്പിക്കുന്ന 7.5 ലക്ഷം ടൺ റബ്ബറിൽ 5.4 ലക്ഷം ടണ്ണും കേരളത്തിൽ നിന്നാണ്. എന്നാൽ ഇതിൽ 20 ശതമാനം മാത്രമേ കേരളത്തിൽ സംസ്കരിക്കുന്നുള്ളൂ. ബാക്കിയുള്ളവർ മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടുപോയി ഉൽപ്പന്നങ്ങളാക്കി തിരികെ കേരളത്തിലെ വിപണിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്.

Related Articles

Back to top button