ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ)ൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ മൊത്തം വിപണിമൂല്യം 195.21 ലക്ഷം കോടിയായി ഉയർന്നു. കൃത്യമായി പറഞ്ഞാൽ 1,95,21,653.40 രൂപ. രണ്ടു ദിവസത്തെ നഷ്ടത്തിന് ശേഷമാണ് ഈ നേട്ടത്തിലേക്ക് കുതിച്ചുയർന്നത്.

സെൻസെക്സ് 41പോയന്റ് ഉയർന്ന് 48,564 പോയിൻറ് നിലവാരത്തിലെത്തി. കനത്ത സമ്മർദത്തെ അതിജീവിച്ച് മികച്ച നേട്ടത്തിലാണ് പോയവർഷം സൂചികകൾ എത്തി നിന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് തകർച്ച നേരിട്ടെങ്കിലും നിക്ഷേപകരുടെ ആത്മവിശ്വാസത്തിന്റെ ബലത്തിൽ ഇക്കഴിഞ്ഞ വർഷത്തിൽ സമ്പത്തിലുണ്ടായ വർദ്ധനവ് 32.42 ലക്ഷം കോടി രൂപയാണ്. സെൻസെക്സ് 15.7 ശതമാനത്തിന്റെ നേട്ടമാണുണ്ടാക്കിയത്.