Tech
Trending

ഓപ്പണ്‍ എഐയുടെ ജിപിടി-4 അടുത്തയാഴ്ചയെത്തും

മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ്‍ എഐയുടെ ഏറ്റവും പുതിയ ലാര്‍ജ് ലാംഗ്വേജ് മോഡലായ (എല്‍എല്‍എം) ജിപിടി-4 അടുത്തയാഴ്ച പുറത്തിറക്കും.മൈക്രോസോഫ്റ്റ് ജര്‍മനിയിലെ ചീഫ് ടെക്‌നോളജി ഓഫീസറായ ആന്ദ്രെയാസ് ബ്രൗണ്‍ ആണ് ജിപിടി-4 അടുത്തയാഴ്ച പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചത്. ‘എഐ ഇന്‍ ഫോക്കസ്- ഡിജിറ്റല്‍ കിക്കോഫ്’ എന്ന പേരിലായിരിക്കും അവതരണ പരിപാടി. നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ വീഡിയോ നിര്‍മിക്കാനുള്ള കഴിവും ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനുണ്ടാവും. ചാറ്റ് ജിപിടിയ്ക്ക് അടിസ്ഥാനമായ ജിപിടി 3.5 നേക്കാള്‍ മികച്ചതായിരിക്കും ജിപിടി4. ചാറ്റ് ജിപിടിയും ജിപിടി 3.5-ന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സാങ്കേതിക വിദ്യകള്‍ക്കും നിലവില്‍ ടെക്സ്റ്റ് അധിഷ്ടിതമായ മറുപടികള്‍ നല്‍കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. എന്നാല്‍ ജിപിടി-4 അങ്ങനെ ആയിരിക്കില്ലെന്നാണ് ബ്രൗണ്‍ പറയുന്നത്. വീഡിയോ ഉള്‍പ്പടെയുള്ള മറ്റ് ഉള്ളടക്കങ്ങള്‍ നിര്‍മിക്കാന്‍ ജിപിടി4-ന് ശേഷിയുണ്ടാവുമെന്നാണ് വിവരം.

Related Articles

Back to top button