Big B
Trending

ജീവനക്കാർക്ക് മൂന്നിലൊന്ന് മാർക്കറ്റു വിലയ്ക്ക് സ്റ്റോക്ക് ഓപ്ഷനുകൾ വാഗ്ദാനം ചെയ്ത് ബിപിസിഎൽ

സ്വകാര്യവൽക്കരണത്തിനു മുന്നോടിയായി സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ( ബിപിസിഎൽ) തങ്ങളുടെ ജീവനക്കാർക്ക് ഓഹരി ഓപ്ഷനുകൾ വിപണിയിലെ മൂന്നിലൊന്ന് വിലക്ക് വാഗ്ദാനം ചെയ്യാൻ തീരുമാനിച്ചു. ഓഹരികൾ സ്വകാര്യമേഖലയിലേക്ക് ഓഫ് ലോഡ് ചെയ്യുന്നതിനുമുൻപ് ബിപിസിഎൽ ഈ നടപടിയിലൂടെ ജീവനക്കാർക്ക് പ്രതിഫലം നൽകാനാണ് ശ്രമിക്കുന്നത്. ഷെയർ ഹോൾഡർ മാരുടെ അംഗീകാരത്തിന് വിധേയമാക്കിയതിനു ശേഷം ട്രസ്റ്റ് മെക്കാനിസം വഴി പർച്ചേസ് സ്കീം (ഇഎസ്പിഎസ്) അനുസരിച്ച് ഷെയറുകൾ നിർദ്ദിഷ്ട ജീവനക്കാർക്ക് ലഭ്യമാക്കും. കമ്പനിയുടെ യുടെ പെയ്സ് – ആപ്പ് ഷെയർ ക്യാപിറ്റലിൻ്റെ 9.33 ശതമാനം ഓഹരികളാണ് ബിപിസിഎൽ ട്രസ്റ്റ് ഫോർ ഇൻവെസ്റ്റ്മെൻറ് ഇൻ ഷെയറിലുള്ളത്.


മൊത്തം 9.33 ശതമാനം ഓഹരികളിൽ, 2ശതമാനം ജീവനക്കാർക്ക് ആറുമാസത്തിനുള്ളിൽ ബിപിസിഎൽ സ്ക്രിപ്റ്റിന്റെ മൂന്നിലൊന്ന് വിലക്ക് നൽകും. നടപ്പു സാമ്പത്തിക വർഷത്തിൽ സർക്കാറിന്റെ 2.1 ലക്ഷം കോടി രൂപയുടെ സ്വകാര്യവത്കരണ പ്രക്രിയയിലെ പ്രധാന സ്ഥാപനങ്ങളിലൊന്നാണ് ബിപിസിഎൽ. സ്വകാര്യവൽക്കരണത്തിനായുള്ള എക്സ്പ്രഷൻ ഓഫ് ഇൻട്രസ്റ്റ് ( ഇഒഐ) സെപ്റ്റംബർ 30ന് നടക്കും. സെബി റെഗുലേഷൻസ് 2014, ബാധകമായ മറ്റു നിയമങ്ങൾ എന്നിവ പ്രകാരം സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി സെക്കൻഡറി അക്വുസിഷൻ മാർഗ്ഗത്തിലൂടെയാണ് ബിപിസിഎൽ ട്രസ്റ്റ് ഫോർ ഇൻവെസ്റ്റ്മെൻറ് ഇൻ ഷെയറുകളിൽ നിന്ന് ജീവനക്കാർക്കുള്ള ഷെയറുകൾ രൂപീകരിക്കുകയെന്നും കമ്പനി അറിയിച്ചു.
അതേസമയം, ഇഎസ്പിഎസിനു കീഴിലുള്ള ഓഫറുകളുടെ എണ്ണം ജീവനക്കാരുടെ ഗ്രേഡിനെ ആശ്രയിച്ചിരിക്കും. കമ്പനി ബോർഡ് ഡയറക്ടർമരും പുതിയ ഓഫറിന് അർഹരാണെന്നും കമ്പനി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button