Big B
Trending

ബിപിസിഎൽ വാങ്ങാൻ യുഎസ് ഫണ്ടും എത്തുന്നു

ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ) സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി ഓഹരികൾ വാങ്ങാനുള്ള അണക്കര പരീക്ഷിക്കുന്നത് 5 കമ്പനികളെന്ന് സൂചനകൾ. എന്നാൽ കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെയും പുറത്തുവിട്ടിട്ടില്ല.


ഇന്ത്യൻ ബഹുരാഷ്ട്ര എണ്ണ, വാതക കമ്പനിയായ വേദാന്തു ഗ്രൂപ്പിനു പിന്നാലെ ന്യൂയോർക്ക് ആസ്ഥാനമായ ആഗോള അസെറ്റ് മാനേജ്മെൻറ് ഫണ്ട് ഗ്രൂപ്പായ അപ്പോളോ ഗ്ലോബൽ മാനേജ്മെൻറും ബിപിസിഎൽ ഓഹരികൾ സ്വന്തമാക്കുന്ന അതിനുള്ള താത്പര്യപത്രം സമർപ്പിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. അപ്പോളോ ഗ്ലോബലിന് എണ്ണ, വാതക മേഖലകളിലുൾപ്പെടെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ വൻ നിക്ഷേപങ്ങളുണ്ട്. ഒപ്പം മറ്റ് മൂന്ന് കമ്പനികളും താൽപര്യപത്രം സമർപ്പിച്ചതായി സൂചനകളുണ്ട്. താൽപര്യപത്രം സമർപ്പിച്ച സ്ഥാപനങ്ങൾക്ക് മറ്റേതെങ്കിലും കമ്പനികളെ ഉൾപ്പെടുത്തി കൺസോർഷ്യം രൂപീകരിക്കാനും സാധിക്കും. എന്നാൽ 16ന് താല്പര്യപത്ര സമർപ്പണം പൂർത്തിയായതിനുശേഷം ബിപിസിഎല്ലിൻറെ ഓഹരി വില 400 രൂപയ്ക്ക് താഴെ തുടരുകയാണ്.

Related Articles

Back to top button