Big B
Trending

ബിപിസിഎൽ ഓഹരി വിലയിൽ വൻ ഇടിവ്

സ്വകാര്യവൽക്കരണ നടപടികൾ പ്രതീക്ഷിച്ചതിലും വൈക്കുന്നതിനിടെ സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ന്റെ ഓഹരി വില സർക്കാരിന് തലവേദനയുണ്ടാക്കി കുത്തനെ ഇടിയുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ 529 രൂപയായിരുന്ന ഓഹരിവില ഈവർഷം അതേ കാലയളവിൽ 346.05 രൂപയായി ഇടിഞ്ഞു.


ഈ നടപ്പ് സാമ്പത്തിക വർഷം തന്നെ ബിപിസിഎൽ ഉൾപ്പെടെയുള്ള സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരി വിൽപ്പനയിലൂടെ 1.25 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായുള്ള താൽപര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 16 ആണ്. എന്നാൽ വിപണി മൂല്യം അനുസരിച്ചാണ് ഓഹരി വിൽപ്പനയെന്നതിനാൽ ഓഹരിയുടെ വില കുറയുന്നത് കേന്ദ്ര സർക്കാരിൻറെ സാമ്പത്തിക വിഭവസമാഹരണം ലക്ഷ്യങ്ങൾക്ക് തിരിച്ചടിയാകും. കഴിഞ്ഞവർഷം നവംബറിലായിരുന്നു ബിപിസിഎല്ലിൻറെ സ്വകാര്യവൽക്കരണം കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ഈ പ്രഖ്യാപനത്തിന് ശേഷം ബിപിസിഎൽ ഓഹരി വിലയിൽ ഉയർച്ചയുണ്ടായിട്ടില്ല. പ്രഖ്യാപന സമയത്ത് കമ്പനിയുടെ ഓഹരികൾക്ക് ഏകദേശം 58,000 കോടി രൂപ വിപണിവിലയുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിത് 40,000 കോടി രൂപയായി കുറഞ്ഞു.

Related Articles

Back to top button