Auto
Trending

നിരത്തിലെ താരമാകാന്‍ ബൊലേറോ ‘നിയോ’

ഏത് സാഹസികതയ്ക്കും വിശ്വസിക്കാവുന്ന പങ്കാളിയായാണ് ബൊലേറോ അറിയപ്പെടുന്നത്. എന്നാലിപ്പോൾ ബൊലേറോയുടെ കുഞ്ഞൻ പതിപ്പുമായാണ് മഹീന്ദ്ര എത്തിയിരിക്കുന്നത്, ബൊലേറോ ‘നിയോ’.കളമൊഴിയുന്ന ‘ടി.യു.വി.300’ന്റെ പകരക്കാരനായാണ് വരവ്.മൂന്നു മോഡലുകളാണ് ‘നിയോ’യ്ക്ക് വരുന്നത്. എൻ നാല്, എൻ എട്ട്, എൻ പത്ത്. ഇതിൽ എൻ നാലിന് എക്സ്ഷോറൂം വില വരുന്നത് 8.48 ലക്ഷം രൂപയാണ്. എൻ 8-നാകട്ടെ 9.47 ലക്ഷം രൂപയും ഉയർന്ന മോഡലായ എൻ 10-ന് 9.99 ലക്ഷം രൂപയുമാണ് വില

.’കാഴ്ചയ്ക്ക് ബൊലേറോ ലുക്കിനൽപ്പം മാറ്റം വരുത്തിയാണ് ‘നിയോ’ അവതരിപ്പിച്ചിട്ടുള്ളത്. മുഖത്തെ ഗ്രില്ലിനും മാറ്റമുണ്ട്. ക്രോം കൊണ്ടുള്ള കട്ടി വരകളായിട്ടുണ്ട്. എന്നാൽ, കരുത്തിന്റെ പ്രതീകമായി ബോണറ്റും ഗ്രില്ലുമെല്ലാം ചേരുമ്പോൾ തലയെടുപ്പിന് കുറവൊന്നുമില്ല. ആധുനികതയ്ക്ക് ചേരുന്ന വിധത്തിൽ ഡി.ആർ.എല്ലും ഫോഗ്ലാമ്പുമെല്ലാം ‘നിയോ’യിൽ ചേരുന്നുണ്ട്.വശങ്ങളിൽ നടുവിലൂടെ നീണ്ടുകിടക്കുന്ന ക്ലാഡിങ്ങും, അകത്തേക്ക് കയറാനുള്ള നീണ്ട ചവിട്ടുപടിയുമെല്ലാം ‘നിയോ’യെ വ്യത്യസ്തമാക്കുന്നുണ്ട്. പിന്നിലെ വലിയ സ്പെയർ ടയർ തന്നെയാണ് പ്രധാന ആകർഷണം. പിൻ വാതിലിന്റെ മുക്കാൽ പങ്കും കീഴടക്കുന്നുണ്ടിത്. എക്സ് ആകൃതിയിലുള്ള മേൽമൂടിയും ചേരുമ്പോൾ പിന്നഴക് പൂർണമാകുന്നു.അകത്താകട്ടെ ചന്ദനനിറം കൊണ്ട് മെഴുകിയിരിക്കുകയാണ്. സീറ്റുകളും ഡാഷ്ബോർഡുമെല്ലാം ചന്ദന നിറത്തിലാണ്. അതിന് ചേരുന്ന വിധത്തിൽ ബാക്കി ഭാഗങ്ങൾ കറുപ്പ് പുതച്ചിരിക്കുന്നു. സെൻട്രൽ കൺസോളിൽ പുതിയ ഇൻഫൊടെയ്ൻമെന്റ് സെറ്റപ്പ് വന്നിട്ടുണ്ട്. ടച്ച് സ്ക്രീനാണ് ഏഴിഞ്ചിന്റെ. അതിൽ ബ്ലൂടൂത്ത് കണക്ടിവിറ്റിയടക്കമുണ്ട്. ഏഴു പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് സീറ്റിങ് ക്രമീകരണം. ഹോക്ക് 1.5 മൂന്ന് സിലിൻഡർ ടർബോ ചാർജ്ഡ് ഡീസൽ എൻജിനാണ് ‘നിയോ’യിലുമുള്ളത്. 100 ബി.എച്ച്.പി. കരുത്തും 26 എൻ.എം. ടോർക്കുമാണ് ‘നിയോ’യ്ക്ക് ഈ എൻജിൻ നൽകുന്നത്.

Related Articles

Back to top button