Auto
Trending

ബി.എം.ഡബ്ല്യു. കൂപ്പര്‍ ഇലക്ട്രിക് എസ്.ഇ. മാര്‍ച്ചിലെത്തും

ആഡംബര വാഹന കമ്പനിയായ ബി.എം.ഡബ്ല്യു. ഗ്രൂപ്പിനു കീഴിലുള്ള ‘മിനി ഇന്ത്യ’ പുതിയ ‘മിനി കൂപ്പർ ഇലക്ട്രിക് എസ്.ഇ.’ 2022 മാർച്ചിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ആഡംബര കോംപാക്ട് കാറായ മിനി കൂപ്പറിന്റെ ഇലക്ട്രിക് വെർഷൻ ആണ് ഇത്. നിലവിൽ മിനി ശ്രേണിയിൽ മിനി 3-ഡോർ ഹാച്ച്, മിനി ജോൺ കൂപ്പർ വർക്സ് ഹാച്ച്, മിനി കൺവെർട്ടബിൾ, ഇന്ത്യയിൽ നിർമിച്ച മിനി കൺട്രിമാൻ എന്നിവയാണ് കമ്പനി ഇന്ത്യയിൽ വിറ്റഴിക്കുന്നത്. ഇതിലേക്ക് ഇലക്ട്രിക് മോഡലും എത്തുന്നത്.മിനി കൂപ്പർ ത്രീ ഡോർ മോഡലിനെ അടിസ്ഥാനമാക്കിയാണ് കൂപ്പർ എസ്.ഇ. ഇലക്ട്രിക് വിപണിയിൽ എത്തുന്നത്. പെട്രോൾ മോഡലുമായി രൂപസാദൃശ്യമുണ്ടെങ്കിലും ഇലക്ട്രിക് ആയതിന്റെ നേരിയ മാറ്റങ്ങൾ ഈ വാഹനത്തിലുണ്ട്. ക്രോമിയം ബോർഡർ നൽകിയിട്ടുള്ള ഗ്രില്ലാണ് ഇതിൽ നൽകിയിട്ടുള്ളത്. റെഗുലർ മോഡിൽ നൽകിയിട്ടുള്ളതിന് സമാനമായ ബാഡ്ജിങ്ങ് ആയിരിക്കും ഇലക്ട്രിക് മോഡലിനും മുന്നിൽ നൽകുക. റെഗുലർ മിനി മോഡലുകൾക്ക് സമാനമായ ഹെഡ്ലാമ്പ്, റൗണ്ട് ഡി.ആർ.എൽ, എൽ.ഇ.ഡി. ടെയ്ൽലൈറ്റ്, റൗണ്ട് റിയർവ്യൂ മിറർ, പുതിയ അലോയി വീൽ എന്നിവയാണ് ഡിസൈനിലെ പുതുമകൾ.അകത്തളം ത്രീ ഡോർ മിനി കുപ്പർ മോഡലിന് സമാനമായിരിക്കുമെന്നാണ് വിലയിരുത്തലുകൾ. ഇതിൽ വൃത്താകൃതിയിലുള്ള സെന്റർ കൺസോൾ, ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മിനിയുടെ റെഗുലർ മോഡലിൽ നൽകിയിട്ടുള്ളതിന് സമാനമായ മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീൽ, ക്ലൈമറ്റ് കൺട്രോൾ പാനൽ എന്നിവയും സ്ഥാനം പിടിക്കും. അകത്തളം കൂടുതൽ ആകർഷകമാക്കുന്നതിനായി ഡാഷ്ബോർഡിൽ ഉൾപ്പെടെ വിവിധ ആക്സെന്റുകളും നൽകും.181 ബി.എച്ച്.പി. പവറും 270 എൻ.എം. ടോർക്കുമേകുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറായിരിക്കും മിനി കൂപ്പർ എസ്.ഇ. മോഡലിൽ കരുത്തേകുക. 32.6 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയേൺ ബാറ്ററിയാണ് ഇതിൽ നൽകുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 270 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും.

Related Articles

Back to top button