Auto
Trending

ബി.എം.ഡബ്ല്യു X5 എസ്.യു.വിയുടെ ഫ്യുവല്‍ സെല്‍ മോഡലൊരുങ്ങുന്നു

ആഗോളതലത്തിൽ തന്നെ വാഹന നിർമാതാക്കൾ പരമ്പരാഗത ഇന്ധനങ്ങളോട് വിടപറയുകയും ഇലക്ട്രിക് കരുത്തിലേക്ക് ചുവടുറപ്പിക്കുകയുമാണ്. ഈ സാഹചര്യത്തിൽ ഒരുപടി കൂടി കടന്ന് ഹൈഡ്രജൻ ഫ്യുവൽ സെൽ വാഹനം പ്രഖ്യാപിച്ചിരിക്കുകയാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യു.ബി.എം.ഡബ്ല്യുവിന്റെ എസ്.യു.വി. മോഡലായ X5-ന്റെ ഫ്യുവൽ സെൽ വാഹനമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2022-ൽ ഈ വാഹനം നിരത്തുകളിൽ എത്തിക്കുമെന്നാണ് നിർമാതാക്കൾ ഉറപ്പുനൽകുന്നത്. കമ്പനിയുടെ ഇ-ഡ്രൈവ് യൂണിറ്റായ ഐ.എക്സ്.3-യും ഐ ഹൈഡ്രജൻ നെക്സ്റ്റും സംയോജിപ്പിച്ചായിരിക്കും X5 ഫ്യുവൽ സെൽ മോഡൽ പുറത്തിറക്കുകയെന്നാണ് റിപ്പോർട്ട്.


ഫ്യുവൽ സെല്ലിനൊപ്പം ഇലക്ട്രിക് കൺവേർട്ടറും ഈ വാഹനത്തിൽ നൽകുന്നുണ്ട്. ഇത് ഇലക്ട്രിക്ക് പവർട്രെയിനിന്റെയും പീക്ക് പവർ ബാറ്ററിയുടെയും വോൾട്ടേജ് ക്രമീകരിക്കുമെന്നാണ് വിലയിരുത്തൽ. ഇതിനുപുറമെ, ഫ്യുവൽ സെല്ലിൽ നിന്നുള്ള ഊർജം കൊണ്ട് ഇതിലെ ബാറ്ററി ചാർജ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നാണ് നിർമാതാക്കൾ അറിയിച്ചിട്ടുള്ളത്.ബി.എം.ഡബ്ല്യു ഐ ഹൈഡ്രജൻ നെക്സ്റ്റ് 125 കിലോവാട്ട് അല്ലെങ്കിൽ 168 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. കൂടുതൽ റേഞ്ച് ഉറപ്പാക്കുന്നതിനായി ആറ് കിലോ ഹൈഡ്രജൻ ഉൾക്കൊള്ളാൻ കഴിയുന്ന 700 ബാർ ടാങ്കും ഈ വാഹനത്തിൽ നൽകുന്നുണ്ട്. നാല് മിനിറ്റിനുള്ളിൽ ഇതിൽ ഹൈഡ്രജൻ പൂർണമായും നിറക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.ഇലക്ട്രിക് മോട്ടോറിനൊപ്പം നൽകിയിട്ടുള്ള പീക്ക് പവർ ബാറ്ററി ഈ വാഹനത്തിന്റെ പ്രകടനത്തെ കൂടുതൽ കാര്യക്ഷമമാക്കും. ഇലക്ട്രിക് മോട്ടോറും പീക്ക് പവർ ബാറ്ററിയും ചേർന്ന് 373 ബി.എച്ച്.പി. പവർ ഉത്പാദിപ്പിക്കുമെന്നാണ് സൂചന.

Related Articles

Back to top button