
ബിഎംഡബ്ല്യുവിൻറെ എൻട്രിലെവൽ മോട്ടോർസൈക്കിളുകളായ ജി310 ആറിന്റേയും ജി 310 ജിഎസിന്റേയും ബി എസ് 6 പതിപ്പുകൾ വിപണിയിലവതരിപ്പിച്ചു. സ്റ്റൈലിഷായ ഈ പുത്തൻ പതിപ്പുകൾക്ക് യഥാക്രമം 2.45 ലക്ഷം രൂപ, 2.85 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ് ഷോറൂം വിലകൾ. മൂന്നു വർഷത്തെ സമ്പൂർണ്ണ വാറണ്ടി, 4500 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ സ്കീമുകൾ തുടങ്ങിയവയും കമ്പനി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയിലും യൂറോപ്പിലുമായി വിപുലമായ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയതിനു ശേഷമാണ് ഇരുവാഹനങ്ങളും വിപണിയിലെത്തുന്നത്. ബി എസ് 6 നിലവാരമുള്ള എൻജിനോടൊപ്പം പുത്തൻ ഫീച്ചറുകളുമായെത്തുന്ന ഇരു മോഡലുകളുടെയും ആദ്യ വിപണി ഇന്ത്യയാണ് . ടിവിഎസ് അപ്പാച്ചെ ആർ ആർ 310 ബൈക്കിന് കരുത്തേകുന്ന 312.2 സി സിലിണ്ടർ എൻജിൻ തന്നെയാകും ഈ വാഹനങ്ങളിലും ഇടംപിടിക്കുക.
പൂർണമായും പരിഷ്കരിച്ച ഹെഡ്ലൈറ്റ് അസംബ്ലിക്കൊപ്പം എൽഇഡി ലൈറ്റിംഗ്, മെലിഞ്ഞ സൈഡ് പാനലുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മുൻ മോഡലുകളിലെ സ്വർണനിറമുള്ള അപ്സൈഡ് ഡൗൺ ഫോർക്ക് നിലനിർത്തിയിട്ടുണ്ട്. സ്ലിപ്പർ ക്ലച്ച് സഹിതമുള്ള റെഡ് ബൈ വയർ ടെക്നോളജി, പരിഷ്കരിച്ച എക്ഹോസ്റ്റ്, കളർ ടിഎഫ്ടി ഡിസ്പ്ലേ, എന്നിവയും പുതിയ മോഡലുകളി പ്രതീക്ഷിക്കാം. വാർഷികത്തിലെ പാനലുകളുടെയും ഇന്ധന ടാങ്കിന്റെയും ഘടനയിൽ വ്യത്യസ്തത കൊണ്ടുവന്നിട്ടുണ്ട്.