
ജർമൻ ആഡംബര വാഹന നിർമ്മാതാക്കളായ ബി.എം.ഡബ്ല്യു അടുത്തിടെ ഇന്ത്യൻ നിരത്തുകളിൽ അവതരിപ്പിച്ച ടു സീരീസ് ഗ്രാൻ കൂപ്പെയുടെ ബ്ലാക്ക് ഷാഡോ എന്ന് പേരിട്ടിരിക്കുന്ന പുത്തൻ ലിമിറ്റഡ് എഡിഷൻ പതിപ്പും അവതരിപ്പിച്ചു. ഡിസംബർ ഏഴുമുതൽ ബുക്കിംഗ് ആരംഭിക്കുന്ന ഈ വാഹനത്തിന് 42.3 ലക്ഷം രൂപയാണ് വില.

എം പെർഫോമൻസ് പാർട്സ്, ബിഎംഡബ്ല്യു ഇൻഡിവിജ്വൽ ഹൈ ഗ്ലോസ് ഷാഡോ ലൈൻ പാക്കേഴ്സ് എന്നിവയാണ് ലിമിറ്റഡ് എഡിഷനിൽ അധികമായി നൽകുക. ആദ്യം നിർമ്മിക്കുന്ന 24 യൂണിറ്റുകളിലായിരിക്കും ഈ ഫീച്ചറുകൾ നൽകുക എന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ ചെന്നൈയിലെ ഫ്ലാറ്റിലാണ് ബ്ലാക്ക് ഷാഡോ ലിമിറ്റഡ് എഡിഷൻ നിർമ്മിക്കുന്നത്. ആൽഫൈവൈറ്റ്, ബ്ലാക്ക് സഫയർ എന്നീ രണ്ട് നിറങ്ങളിലാണ് ഈ വാഹനം എത്തുക. എം പെർഫോമൻസ് പാർട്സുകളുടെ ഭാഗമായി നൽകിയിട്ടുള്ള ബ്ലാക്ക് മിറർ, റിയർ സ്പോയിലർ, ബ്ലാക്ക് മെഷ് സ്റ്റാൽ എം ഗ്രില്ല്, ക്രോമിയം ടെൽ പൈപ്പ്, 18 ഇഞ്ച് വൈസ് സ്പോക്ക് അലോയ് വീൽ തുടങ്ങിയവ വാഹനത്തിൻറെ എക്സ്റ്റീരിയറിനെ വ്യത്യസ്തമാക്കുന്നു. ഇൻറീരിയറിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇലക്ട്രിക്കൽ മെമ്മറി സംവിധാനം നൽകിയിട്ടുള്ള സ്പോർട്സ് സീറ്റുകൾ വാഹനത്തിനു പുതുമ നൽകുന്നു. 187 ബിഎച്ച്പി പവറും 400എൻ എം ടോർക്കും സൃഷ്ടിക്കുന്ന 2.0 ലിറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. എക്കോ പ്രൊ, കംഫർട്ട്, സ്പോട്ട് ആഡ് എന്നീ ഡ്രൈവിംഗ് മോഡുകളും വാഹനത്തിലുണ്ട്.