
കുരുമുളകിന് ഇത് നല്ലകാലം.ഒരാഴ്ചകൊണ്ടു ക്വിന്റലിന് 1800 രൂപയാണു വർധിച്ചത്. ഒപ്പം ഗാർബ്ൾഡ് ഇനം കുരുമുളകിന്റെ വില 40,000 രൂപയ്ക്കു മുകളിലെത്തിയിരിക്കുകയുമാണ്.രണ്ടു മാസത്തിനിടയിൽ 5900 രൂപ വർധിച്ചിരിക്കുന്നു. ഗാർബ്ൾഡ് ഇനം കുരുമുളകിന്റെ വില 38,400 ൽനിന്നു 40,200 രൂപയിലെത്തി.

അൺഗാർബ്ൾഡിന്റെ വില 36,400 ൽനിന്നു 38,200 രൂപയിലെത്തിയിരിക്കുന്നു. കഴിഞ്ഞ വർഷം ഇതേ സമയം ഗാർബ്ൾഡിനു 32,000 രൂപയിൽ താഴെ മാത്രമായിരുന്നു വില. അൺഗാർബ്ൾഡിന് 30,000 രൂപയിൽ താഴെ മാത്രവും.രാജ്യാന്തര വിപണിയിലും വില കയറുന്ന പ്രവണതയാണു കാണപ്പെട്ടത്. എന്നാൽ വിയറ്റ്നാം, ബ്രസീൽ, ശ്രീലങ്ക എന്നിവിടങ്ങളിൽ വാരാന്ത്യ വില താഴോട്ടായിരുന്നു.