
ആഗോള തലത്തിൽ കൊവിഡ്-19 രണ്ടാംതരംഗമായി പടർന്നുപിടിക്കുന്നതിനിടെ സർവകാല റെക്കോർഡ് തകർത്ത് ബിറ്റ്കോയിൻ കുതിച്ചുയരുകയാണ്. ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ മൂല്യം വിഷുദിനത്തിൽ 64,207 ഡോളറിലെത്തി. അതായത് ഒരു ബിറ്റ്കോയിന്റെ മൂല്യം 48 ലക്ഷം രൂപ കടന്നു. മാർച്ചിന് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പാണിത്.

ഏഷ്യയിൽ ബിറ്റ്കോയിനിന് 1.6 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. ക്രിപ്റ്റോകറൻസി എക്സ്പോസ്ഡ് സ്റ്റോക്കുകളായ റയറ്റ് ബ്ലോക്ക്ചെയിൻ ഇങ്ക്, മാരത്തൺ ഡിജിറ്റൽ ഹോൾഡിംഗ്സ് ഇങ്ക് എന്നിവ യുഎസ് വ്യാപാര സമയത്ത് മുന്നേറി. ഫെബ്രുവരി തുടക്കത്തിൽ ഏകദേശം 33,000 ഡോളറിൽ വ്യാപാരം നടന്നിരുന്ന ബിറ്റ്കോയിന്റെ മൂല്യം 60,000 ഡോളർ വരെയെത്തി. ജനുവരിയിൽ ബിറ്റ്കോയിന്റെ മൂല്യം 27,734 ഡോളര്‍ ആയിരുന്നു. മൂന്ന് മാസം കൊണ്ട് മൊത്തം 118.3 ശതമാനത്തിന്റെ മൂല്യ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.ബിറ്റ്കോയിന് മൂല്യം ഇനിയും കുതിച്ചുയരുമെന്നാണ് വിലയിരുത്തല്‍. ഈവർഷം 600 ശതമാനം മൂല്യവര്ദ്ധനയുണ്ടാകുമെന്നും ഒരു യൂണിറ്റ് ബിറ്റ്കോയിന്റെ മൂല്യം നാല് ലക്ഷം ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.ടെസ്ല ഉൾപ്പടെ ലോകമെമ്പാടുമുള്ള നിരവധി കമ്പനികളാണ് ക്രിപ്റ്റോകറൻസിയിൽ നിക്ഷേപം നടത്തുന്നത്. ഫെബ്രുവരി ആദ്യവാരമായിരുന്നു ടെസ്ല ഇങ്ക് ബിറ്റ്കോയിനിൽ 1.5 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയത്. ഇതോടെ ബിറ്റ്കോയിന്റെ വില കുതിച്ചുയരാൻ തുടങ്ങി.