Big B
Trending

ജനുവരി 10 വരെ നികുതി റിട്ടേൺ സമർപ്പിക്കാം

വ്യക്തിഗത നികുതിദായകർക്ക് 2019-20 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 10 വരെ നീട്ടി. നിലവിൽ ജനുവരി 31 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. അക്കൗണ്ടുകളിൽ ഓഡിറ്റിംഗ് ബാധകമല്ലാത്ത,ഐടിആർ 1,ഐടിആർ 4 റിട്ടേണുകൾ സമർപ്പിക്കുന്നവർക്കാണ് ഇത് ബാധകമാവുക.


ഒപ്പം ടാക്സ് ഓഡിറ്റിംഗ് റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധിയും ഓഡിറ്റിംഗ് ആവശ്യമുള്ളതും അന്താരാഷ്ട്ര ഇടപാടുകളുടെ റിപ്പോർട്ട് സമർപ്പിക്കേണ്ടതുമായവർക്ക് റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധിയും ഡിസംബർ 31ൽ നിന്ന് ജനവരി 15 വരെ നീട്ടിയിട്ടുണ്ട്. വിവാദ് സെ വിശ്വാസ് പദ്ധതിയുടെ കാലാവധിയും ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്.

Related Articles

Back to top button