
ഡിജിറ്റൽ ക്രിപ്റ്റോകറൻസിയായ ബിറ്റ് കോയിൻ വീണ്ടും റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച ബിറ്റ് കോയിന്റെ മൂല്യം ചരിത്രത്തിലാദ്യമായി 34,800 ഡോളറിലെത്തി. അതായത് 24.5 ലക്ഷം രൂപയിൽ. ഇക്കഴിഞ്ഞ മാർച്ച് മുതലിങ്ങോട്ട് 800 ശതമാനത്തിലധികമാണ് വിലയിലുണ്ടായ വർധനവ്.

20,000 ഡോളറായിരുന്ന ബിറ്റ്കോയിന്റെ മൂല്യം മൂന്നാഴ്ച കൊണ്ടാണ് 34,800 ഡോളറിലേക്കെത്തിയത്. കോവിഡ് വ്യാപനവും പ്രമുഖ കറൻസികളുടെ മൂല്യത്തിലുണ്ടായ ഇടിവും പണപ്പെരുപ്പവുമാണ് ഡിജിറ്റൽ കറൻസിയുടെ മൂല്യം കുതിച്ചുയരാൻ കാരണമായത്. റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള ലോകത്തിലെ കേന്ദ്ര ബാങ്കുകളും ഭരണകൂടങ്ങളും ഇത്തരം ഡിജിറ്റൽ കറൻസികളേ അംഗീകരിക്കുന്നില്ല. ഈ ഒരു കാരണം കൊണ്ട് ഇടക്കാലത്ത് ബിറ്റ്കോയിന്റെ വില വൻതോതിൽ ഇടിഞ്ഞിരുന്നു.