
അടുത്തിടെ 40,000 ഡോളർ കടന്ന ബിറ്റ്കോയിന്റെ മൂല്യത്തിൽ വൻ ഇടിവ്. മൂല്യം 15 ദിവസം കൊണ്ട് താഴ്ന്നത് 10,000 ഡോളറിലേറെ. 24 മണിക്കൂറിനിടെ മാത്രം 2000 ഡോളറിലേറെയാണ് മാറ്റമുണ്ടായത്. വൻകിട നിക്ഷേപകർ വൻതോതിൽ വിറ്റൊഴിവാക്കിയതാണ് ബിറ്റ് കോയിൻ മൂല്യത്തെ ബാധിച്ചത്.

42,604 ഡോളറായിരുന്നു ബിറ്റ്കോയിന്റെ ഏറ്റവും ഉയർന്ന മൂല്യം. പ്രമുഖ ആഗോള ധനകാര്യ സ്ഥാപനങ്ങളായ ബ്ലാക്ക് റോക്സും ഗോൾഡ് മാൻ സാച്സും ക്രിപ്റ്റോകറൻസിയിൽ നിന്ന് പിന്മാറിയത് ബിറ്റ്കോയിനെ സമ്മർദ്ദത്തിലാക്കി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയിലെ 35,000 ഡോളർ നിലവാരത്തിൽ നിന്ന് നാല് ശതമാനമാണ് താഴേക്ക് പോയത്. എന്നാൽ 30,000 ഡോളർ നിലവാരത്തിലേക്ക് പതിച്ച ബിറ്റ് കോയിന്റെ മൂല്യം വൈകാതെ 32,000ലേക്ക് ഉയരുകയും ചെയ്തു. ബബിൾ സോണിലാണെന്ന വിലയിരുത്തലാണ് ബിറ്റ് കോയിൻ വൻതോതിൽ വിറ്റൊഴുവാക്കാൻ വൻകിട നിക്ഷേപകരെ പ്രേരിപ്പിച്ചത്.