Tech
Trending

ശക്തനായാവും വൺപ്ലസ് 11 എത്തുക

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന വൺപ്ലസ് 11 വിപണിയിലെത്തുക ഏറ്റവും കരുത്തുള്ള ആൻഡ്രോയിഡ് സ്മാർട്ട്ഫോണായിട്ടായിരിക്കും.അടുത്തിടെ ക്വാൽകോം പുറത്തിറക്കിയ സ്നാപ്ഡ്രാഗൺ 8 ജെൻ 2എസ്ഒസിയുടെ കരുത്തുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറങ്ങുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഈ വാരം ആദ്യം നടന്ന സ്നാപ്ഡ്രാഗൺ സമ്മിറ്റ് 2022ൽ വച്ചാണ് സ്നാപ്ഡ്രാഗൺ 8 ജെൻ 2എസ്ഒസി എന്ന ഫ്ലാഗ്ഷിപ്പ് ചിപ്പ്സെറ്റ് അവതരിപ്പിച്ചത്. ക്വാൽകോം ഇതിനെ എഐ മാർവെൽ എന്നും വിളിക്കുന്നു.അടുത്ത വർഷത്തിന്റെ ആദ്യ പാദത്തിൽ ആയിരിക്കും വൺപ്ലസ് 11 വിപണിയിലെത്തുന്നത്.നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം വൺപ്ലസ് 11 സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് 2K AMOLED ഡിസ്‌പ്ലേയും ഉണ്ടായിരിക്കും.ഈ ഡിവൈസുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും വൺപ്ലസ് ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.50 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.പിന്നിലെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 48-മെഗാപിക്സൽ സോണി IMX581 അൾട്രാ-വൈഡ് ലെൻസും 32-മെഗാപിക്സൽ സോണി IMX709 ടെലിഫോട്ടോ ക്യാമറയും ഉണ്ടായിരിക്കും. 2x സൂം ഉള്ള ടെലിഫോട്ടോ ക്യാമറയായിരിക്കും ഇതെന്നും സൂചനകളുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന്റെ മുൻവശത്ത് 16 മെഗാപിക്സൽ സെൻസറും വൺപ്ലസ് നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Related Articles

Back to top button