Big B
Trending

കുതിപ്പിന്റെ പാതയിൽ ബിറ്റ് കോയിൻ

ഡിജിറ്റൽ ക്രിപ്റ്റോകറൻസിയായ ബിറ്റ് കോയിൻ വീണ്ടും കുതിപ്പിന്റെ പാതയിലേക്ക്. തിങ്കളാഴ്ച ബിറ്റ് കോയിൻ വില 19,000 ഡോളറിനു മുകളിലെത്തി. ഇക്കഴിഞ്ഞ മാർച്ചിൽ വൻതോതിൽ ഇടിവ് നേരിട്ടതിനു ശേഷമാണ് ഈ തിരിച്ചുവരവ്. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ തന്നെ വില അഞ്ച് ശതമാനത്തോളമുയർന്ന് 19,109 ഡോളറിത്തിയിരുന്നു (ഏകദേശം 14.35 ലക്ഷം രൂപ).


2008-09 കാലയളവിൽ നിലവിൽ വന്ന ബിറ്റ് കോയിൻ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ജനപ്രീതി നേടി. വിലയിൽ വൻ തോതിലുണ്ടാകുന്ന കയറ്റിറക്കങ്ങളാണ് ഇവയുടെ പ്രചാരം വർധിപ്പിച്ചത്. ഇക്കഴിഞ്ഞ മാർച്ചിലെ വിലയിൽനിന്ന് 150 ശതമാനത്തിലേറെ വളർച്ചയാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഒട്ടേറെ യുവാക്കൾ ഇപ്പോൾ ബിറ്റ്കോയിൻ നിക്ഷേപം നടത്തുന്നുണ്ട്. ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതുപോലെ ഇതിൽ വ്യാപാരം നടത്തുന്നവരും ഏറെയാണ്. എന്നാൽ ഒരു സാങ്കൽപ്പിക കറൻസി മാത്രമായ ബിറ്റ്കോയിനുമേൽ നടത്തുന്ന ഇത്തരം ഇടപാടുകൾ നഷ്ടത്തിന് കാരണമായേക്കാമെന്ന് ഒരു കൂട്ടം സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഭരണകൂടങ്ങളുടെ അംഗീകാരമോ ഏതെങ്കിലും കേന്ദ്ര ബാങ്കിന്റെ നിയന്ത്രണമോ ഇല്ലാതെ ലോകം മുഴുവൻ ക്രയവിക്രയം നടക്കുന്ന സങ്കല്പിക്ക കറൻസിയാണിത്. സ്റ്റോഷി നകാമോട്ടോ എന്ന് സ്വയം വിളിച്ചിരുന്ന അജ്ഞാതനായ ഒരാളാണ് ഈ വെർച്ച്വൽ കറൻസി വികസിപ്പിച്ചത്.

Related Articles

Back to top button