
ലോകത്ത് ഏറ്റവുമധികം കോടീശ്വരൻമാരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. കോവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ച പശ്ചാത്തലത്തിലും 55 സംരംഭകരാണ് പുതുതായി പട്ടികയിൽ ഇടംപിടിച്ചത്. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2021 പുറത്തുവിട്ട കണക്കു പ്രകാരം നൂറു കോടി ഡോളറിലധികം ആസ്തിയുള്ള 209 ഇന്ത്യക്കാരാണുള്ളത്. ഇതിൽ 177 പേരും ഇന്ത്യയിൽ ജീവിക്കുന്നവരാണ്.

ഏഷ്യയിലെ രണ്ടാമത്തെ അതിസമ്പന്നനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പട്ടികയിൽ എട്ടാം സ്ഥാനത്തെത്തി. 83 ബില്യൺ ഡോളറാണ് അദ്ദേഹത്തിൻറെ ആസ്തി. ഗൗതം അദാനി (48),ശിവ് നാടാർ (58), സൈറസ് പുനവാല (123), രാധാകൃഷ്ണൻ ധമാനി(160), കുമാർ മംഗളം ബിർള (212), സൈറസ് മിസ്ട്രി (224), രാഹുൽ ബജാജ് (240) തുടങ്ങിയവരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖ ഇന്ത്യക്കാർ.