
ലോക അതിസമ്പന്നരുടെ പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി പുറത്തായി. ബ്ലൂബെർഗ് തയ്യാറാക്കിയ അതിസമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനിക്ക് പതിനൊന്നാം സ്ഥാനമാണുള്ളത്. 5.63 ലക്ഷം കോടി രൂപ(7650 കോടി ഡോളർ) ആണ് അദ്ദേഹത്തിൻറെ ആസ്തി.

ആമസോൺ ഉടമ ജെഫ് ബെസോസ് 18,600 കോടി ഡോളറുമായി (13.7 ലക്ഷം കോടി രൂപ) ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ 16000 കോടി ഡോളറുമായി (11.78 ലക്ഷം കോടി രൂപ) ഇലോൺ മാസ്ക് രണ്ടാംസ്ഥാനത്തെത്തി. ബിൽ ഗേറ്റ്സ് (13,100 കോടി ഡോളർ), ബർണാഡ് അർനോൾഡ്(11,000 കോടി ഡോളർ) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.