സാംസങിന്റെ പുതിയ ഗാലക്സി വാച്ച് 5, ഗാലക്സി വാച്ച് പ്രോ, എന്നിവ പുറത്തിറക്കി. സാംസങ് ഗാലക്സി വാച്ച് 5 ന് വില തുടങ്ങുന്നത് 279 ഡോളറിലാണ് ( ഏകദേശം 22,166 രൂപ). ഇതിന്റെ എല്‍ടിഇ പതിപ്പിന് 329 ഡോളര്‍ (26,130 രൂപ ) ആണ് വില.ഗാലക്സി വാച്ച് 5 പ്രോയുടെ വില തുടങ്ങുന്നത് 449 ഡോളറിലാണ് (35,600 രൂപ). എല്‍ടിഇ പതിപ്പിന് 499 ഡോളറാണ് (36900 രൂപ).ഗാലക്സി ഫോള്‍ഡ് സീരീസ് ഫോണുകള്‍ക്കൊപ്പമാണ് ഇവ പുറത്തിറക്കിയത്.ഓഗസ്റ്റ് 26 മുതലാണ് വില്പന ആരംഭിക്കുക.ഗാലക്സി വാച്ച് 5 ന് 44mm, 40 mm എന്നിങ്ങനെ രണ്ട് കളര്‍ വേരിയന്റുകളുണ്ട്.ഗാലക്സി വാച്ച് 5 പ്രോയ്ക്ക് 1.4 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഫുള്‍ കളര്‍ ഓള്‍വേയ്സ് ഓണ്‍ ഡിസ്പ്ലേയാണുള്ളത്.രണ്ട് വാച്ചുകളിലും എക്സിനോസ് W920 ഡ്യുവല്‍-കോര്‍ ചിപ്പ്സെറ്റ് ആണുള്ളത്. 1.5 ജിബി റാമും 16 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണിതില്.ഓപ്റ്റിക്കല്‍ ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, ബയോ ഇലക്ട്രിക്കല്‍ ഇംപെഡന്‍സ് അനാലിസിസ്, ടെമ്പറേച്ചര്‍, ബാരോമീറ്റര്‍, ലൈറ്റ് സെന്‍സര്‍, ഗൈറോസ്കോപ്പ് സെന്‍സര്‍ ഉള്‍പ്പടെയുള്ള സെന്‍സറുകള്‍ വാച്ചുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.അതിവേഗ ചാര്‍ജിങ് സൗകര്യവും ഈ വാച്ചുകളിലുണ്ട്. ഗാലക്സി വാച്ച് 5 ന്റെ 44mm പതിപ്പില്‍ 410 എംഎഎച്ച് ബാറ്ററിയും 40mm പതിപ്പില്‍ 284 എംഎഎച്ച് ബാറ്ററിയുമാണുള്ളത്. ഗാലക്സി വാച്ച് 5 പ്രോയില്‍ 590 എംഎഎച്ച് ബാറ്ററിയുണ്ട്.
Related Articles
Check Also
Close