Big B
Trending

ബിഗ് ബാസ്കറ്റ് ഏറ്റെടുക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

രാജ്യത്തെ ഓൺലൈൻ ഷോപ്പിംഗ് മേഖലയിൽ ഒരു വൻകിട ഏറ്റെടുക്കൽ കൂടി നടക്കാൻ പോകുന്നു. ടാറ്റാ ഗ്രൂപ്പ് ബിഗ് ബാസ്കറ്റിനെ ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. 9,600 കോടി രൂപ മുടക്കിയാകും ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുക. ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചാൽ ബിഗ് ബാസ്ക്കറ്റിന്റെ 80 ശതമാനം ഓഹരികളും ടാറ്റാ ഗ്രൂപ്പിന് സ്വന്തമാക്കും. ഇതു സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ.


ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ആലിബാബയുൾപ്പെടെ വൻ നിരതന്നെ ബിഗ് ബാസ്ക്കറ്റിൽ നിക്ഷേപകരായിട്ടുണ്ട്. ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ചാൽ ആലിബാബയുടേതുൾപ്പടെയുള്ള ഓഹരികൾ ടാറ്റ ഗ്രൂപ്പിന് സ്വന്തമാകും. അഞ്ചുമാസം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് കരാർ സംബന്ധിച്ച് ധാരണയായതെന്നാണ് സൂചന. പ്രാദേശിക ഓൺലൈൻ പലചരക്ക് വിപണന സ്ഥാപനമായ ബിഗ് ബാസ്കറ്റിന് 1.6 ബില്യൺ ഡോളർ (ഏകദേശം 11,800 കോടി രൂപ) ആണ് മൂല്യം കണക്കാക്കിയിട്ടുള്ളത്.14,750 കോടി രൂപയുടെ രാജ്യത്തെ ഓൺലൈൻ ഗ്രോഗറി വിൽപ്പനയിൽ 50% വിഹിതവും ബിഗ് ബാസ്കറ്റിനാണ്. അബരാജ് ഗ്രൂപ്പ്, ആക്സൻറ് ക്യാപിറ്റൽ തുടങ്ങിയവരാണ് മറ്റു നിക്ഷേപകർ.

Related Articles

Back to top button