
ഇന്ത്യയിലെ ഹൈപ്പർ – മത്സര ഓൺലൈൻ ഗ്രോഗറി വിപണിയിലെ ഏറ്റവും വലിയ ബിസിനസ് സ്ഥാപനങ്ങളിലൊന്നിലേക്ക് പ്രവേശിക്കുന്നതിന്റെ സൂചനയെന്നോണം ടാറ്റാ ഗ്രൂപ്പ്, ബിഗ് ബാസ്ക്കറ്റിൽ നിയന്ത്രിത ഓഹരികൾ വാങ്ങുന്നതിന് സജീവ ചർച്ചകൾ നടത്തുന്നു. സ്റ്റാർട്ടപ്പുകളിലെ ചില പ്രധാന നിക്ഷേപകരിൽനിന്ന് നിയന്ത്രിത ഓഹരികൾ വാങ്ങാനാണ് ടാറ്റ പദ്ധതിയിടുന്നത്. ബിഗ് ബാസ്കറ്റ് തീരുമാനം അറിയിച്ചാലുടൻ കരാർ അന്തിമമാകും.

പ്രധാന നിക്ഷേപകരായ ആലിബാബ ഗ്രൂപ്പ്, മറ്റ് സ്വകാര്യ ഇക്വിറ്റി ഫണ്ടുകൾ എന്നിവയ്ക്ക് 500-700 ഡോളർ നൽകി ഓഹരികൾ വാങ്ങുന്നതിനുള്ള രീതികളെകുറിച്ചാണ് ടാറ്റാ ഇപ്പോൾ ചർച്ച നടത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലെ ബിസിനസ്സ് വിപുലീകരിക്കാൻ ബിഗ് ബാസ്കറ്റ് പദ്ധതിയിടുന്നുണ്ട്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഒരു പ്രാരംഭ പബ്ലിക് ഓഫറിങ് ആരംഭിക്കാനും സ്റ്റാർട്ടപ്പ് തയ്യാറെടുക്കുന്നു.ഇ- ഗ്രോഗറി വിഭാഗത്തിൽ 50 ശതമാനത്തിന്റെ ഏറ്റവും വലിയ ഷെയർ ബിഗ് ബാസ്കറ്റിന് സ്വന്തമാണ്. 1,000 ബ്രാൻഡുകളിൽ നിന്നായി 18,000ത്തോളം ഉൽപ്പന്നങ്ങൾ ഈ പ്ലാറ്റ്ഫോമിലൂടെ വിൽക്കുന്നു.