Tech
Trending

ഐഒടി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് എയര്‍ടെല്‍

സാങ്കേതിക രംഗത്തും ഡിജിറ്റല്‍ വിപ്ലവത്തിനും നാന്ദി കുറിച്ച് രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) എയര്‍ടെല്‍ ഐഒടി അവതരിപ്പിച്ചു.ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിന്റെ (ഐഒടി) ഗുണഫലം ഉപയോഗപ്പെടുത്തുന്നതിനായി സംരംഭങ്ങളെ പ്രാപ്തമാക്കുന്നതിനുള്ള സംയോജിത പ്ലാറ്റ്‌ഫോമെന്ന നിലയിലാണ് ഇത് പ്രവര്‍ത്തിക്കുക.


കോടിക്കണക്കിന് ഉപകരണങ്ങളും ആപ്ലിക്കേഷനുകളും ഏറെ സുരക്ഷിതവും തടസവുമില്ലാത്ത വിധം ബന്ധിപ്പിക്കാനും കൈകാര്യം ചെയ്യാനും ശേഷിയുള്ള ഒരു എന്‍ഡ്ടുഎന്‍ഡ് പ്ലാറ്റ്‌ഫോമാണ് എയര്‍ടെല്‍ ഐഒടി. എംജി മോട്ടോര്‍, പൈന്‍ ലാബ്‌സ്, പേടിഎം, കിര്‍ലോസ്‌കര്‍, ബിഎസ്ഇഎസ്, ജെനസ്, കെന്റ് തുടങ്ങി വിവിധ മാനുഫാക്ചറിങ്, ലോജിസ്റ്റിക്‌സ്, ഓട്ടോമൊബൈല്‍സ്, ബിഎഫ്എസ്‌ഐ എന്നിവയിലുടനീളമുള്ള നിരവധി കമ്പനികള്‍ നിലവില്‍ എയര്‍ടെലിന്റെ ഐഒടി സൊല്യൂഷനുകള്‍ ഉപയോഗിക്കുന്നുണ്ട്.ക്ലേശകരമായ ഏകീകരണം തടയാന്‍ സൗകര്യപ്രദമായ എപിഐകളും എയര്‍ടെല്‍ ഐഒടിയിലുണ്ട്. നിലവിലുള്ള വര്‍ക്ക്ഫ്‌ളോ ടൂളുകളിലൂടെ ഡാറ്റ കണക്റ്റ് ചെയ്യുന്നതിനും ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള പ്രക്രിയയെ കാര്യക്ഷമമാക്കാനും ഇത് കമ്പനികളെ അനുവദിക്കുന്നു. ഐഒടിയില്‍ മൂന്ന് പ്രധാന ആവശ്യകതകളാണ് സംരംഭങ്ങള്‍ക്കുള്ളതെന്നും ഇതിനെ അടിസ്ഥാനമാക്കിയാണ് എയര്‍ടെല്‍ ഐഒടി നിര്‍മിച്ചിരിക്കുന്നതെന്നും എയര്‍ടെല്‍ ബിസിനസ് ഡയറക്ടറും സിഇഒയുമായ അജയ് ചിത്കര പറയുന്നു. ഭാവിയില്‍ അവരുടെ ഉപകരണത്തെയും ആപ്ലിക്കേഷന്‍ നിക്ഷേപങ്ങളെയും തെളിയിക്കുന്ന കണക്റ്റിവിറ്റി പരിഹാരങ്ങളാണ് ഇതില്‍ ആദ്യത്തേത്. ഡേറ്റ സുരക്ഷയാണ് രണ്ടാമത്തെകാര്യം. ഐഒടി ഡാറ്റ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് നിലവിലുള്ള ഐടി സിസ്റ്റങ്ങളുമായി തടസമില്ലാത്ത സംയോജനമാണ് മൂന്നാമത്തത്.

Related Articles

Back to top button