Startup
Trending

25 സ്റ്റാർട്ടപ്പുകളെ പ്രമോട്ട് ചെയ്യാൻ ബീറ്റ പ്രോജക്ട് 25

മലയാളി വ്യവസായി രാജൻ പിള്ളയുടെ ഇരുപത്തിയഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് രാജൻ പിള്ള ഫൗണ്ടേഷൻ 25 സ്റ്റാർട്ടപ്പ് കമ്പനികളെ സഹായിക്കുന്ന ബീറ്റ പ്രോജക്ട് 25 പദ്ധതി ആരംഭിക്കുന്നു. അറുപതിലധികം സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളെ ഇതിനകം ബീറ്റാ ഗ്രൂപ്പ് പ്രോത്സാഹിപ്പിക്കുകയും പ്രമോട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.


ഐടി, സ്പോർട്സ്, ഭക്ഷ്യം, വാണിജ്യം, വ്യവസായം എന്നീ മേഖലകളിലെ ന്യൂതന ആശയങ്ങൾ രാജ്യാന്തലത്തിൽ എത്തിക്കാൻ കഴിവുള്ള പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. പ്രധാനമായും മൂന്ന് മേഖലകളിലുള്ള സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളെയും ആശയങ്ങളെയുമാണ് പദ്ധതിയിലൂടെ പ്രമോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഇതിനോടകംതന്നെ ബീറ്റാ ഗ്രൂപ്പ് പദ്ധതിക്കായി 100 കോടിയിലധികം രൂപ ഈ മേഖലയിൽ നിക്ഷേപിച്ചു കഴിഞ്ഞു. രാജൻ പിള്ളയുടെ ജന്മദിനമായ ഡിസംബർ 21ന് പദ്ധതി ആരംഭിക്കാനാണ് തയ്യാറെടുക്കുന്നത്. ലോകോത്തര നിലവാരമുള്ള 25 ബ്രാൻഡുകളെ അടുത്ത 25 വർഷം കൊണ്ട് വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിനാണ് മുൻതൂക്കം നൽകുക എന്ന് ബീറ്റ ഗ്രൂപ്പിൻറെ ഭാഗമായ നെറ്റ് ഒബ്ജക്റ്റ്സിന്റെ ഡയറക്ടർ മഹേഷ് നായർ പറഞ്ഞു.

Related Articles

Back to top button