Tech
Trending

ആപ്ലിക്കേഷനിൽ നേരിട്ട് ഷോപ്പിംഗ് നടത്താനുള്ള ഓപ്ഷൻ അവതരിപ്പിച്ച് വാട്സ്ആപ്പ്

വാട്ട്സ്ആപ്പ് അതിൻറെ ബിസിനസ് ആപ്ലിക്കേഷനിലേക്ക് ഒരു ഷോപ്പിംഗ് ബട്ടൺ കൂടി ചേർക്കുന്നു. ഇതിലൂടെ വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് അവരുടെ ഉൽപ്പന്ന കാറ്റലോഗിലൂടെ കടന്നുപോകാനും ആപ്ലിക്കേഷനിൽ നിന്ന് തന്നെ വാങ്ങലുകൾ നടത്താനും സാധിക്കും. ഇന്നുമുതൽ ആഗോളതലത്തിൽ ഈ വാട്സ്ആപ്പ് ബിസിനസ് ഷോപ്പിംഗ് ബട്ടൺ ലഭ്യമായിത്തുടങ്ങും. എന്നാൽ ഇന്ത്യയിൽ പിന്നീടേ ഈ ഫീച്ചർ പുറത്തിറങ്ങൂ.

175 ദശലക്ഷം ഉപഭോക്താക്കൾ ഇപ്പോൾ വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടുകൾ വഴി സന്ദേശങ്ങൾ അയയ്ക്കുന്നുണ്ട്. ഭാവിയിൽ ഉപഭോക്താക്കൾക്ക് ഒരു കാർട്ടിലേക്ക് ഉൽപ്പന്നങ്ങൾ ചേർക്കാനും ആപ്ലിക്കേഷനുള്ളിൽ നിന്നുകൊണ്ട് തന്നെ അവ പരിശോധിക്കാനും കഴിയുന്ന ഓപ്ഷൻ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എല്ലാ ഉപഭോക്താക്കൾക്കും പെയ്മെൻറ് സൗകര്യം ഏർപ്പെടുത്താനും സാധ്യതയുണ്ട്. എന്നാൽ ഇത് ഇന്ത്യയിലെ വാട്ട്സ്ആപ്പിന്റെ യുപിഐ പെയ്മെൻറ് ഫീച്ചറിന് വിധേയമായിരിക്കും. അതുകൊണ്ടുതന്നെ ഇത് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഏറെ വൈകും.
വാട്സ്ആപ്പ് വഴിയുള്ള വിൽപനകൾ ലളിതമാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കമ്പനി ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. 2018 ആരംഭിച്ച വാട്സ്ആപ്പ് ബിസിനസ് ഇപ്പോൾ ഉപഭോക്താക്കളുമായി കണക്ട് ചെയ്യാൻ നിരവധി ബിസിനസ്സുകളെ അനുവദിച്ചിരിക്കുന്നു. എസ്എംബി(ചെറുകിട-ഇടത്തരം ബിസിനസുകൾ), എപിഐ(ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇൻറർഫേസ്) എന്നീ രണ്ട് വിഭാഗങ്ങളിലായാണ് പ്രാദേശിക ബിസിനസുകൾ അവരുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിന് വാട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കുന്നത്.

Related Articles

Back to top button