
അമേരിക്കൻ സ്ട്രീമിംഗ് സേവനമായ നെറ്റ്ഫ്ലിക്സ് ഗ്ലോബൽ ടെലിവിഷന്റെ വൈസ് പ്രസിഡണ്ടായി ബേല ബജാരിയയെ നിയമിച്ചു. ലോക്കൽ ലാംഗ്വേജ് ഒറിജിനൽസിന്റെ മുൻ വൈസ് പ്രസിഡന്റായ ബജാരിയ 1991 ൽ മിസ്സ് ഇന്ത്യ എൽഎ, മിസ്സ് ഇന്ത്യ-യുഎസ് കിരീടങ്ങൾ നേടിയിട്ടുണ്ട്.

ഇംഗ്ലീഷ്, ഇംഗ്ലീഷ് ഇതരഭാഷകളിൽ സ്ക്രിപ്റ്റ് ചെയ്തതും സ്ക്രിപ് ചെയ്യാത്തതുമായ എല്ലാ ഒറിജിനൽ പ്രോഗ്രാമിംഗിനും ഇന്ത്യൻ അമേരിക്കൻ മേൽനോട്ടം അവരായിരിക്കും വഹിക്കുക.
എട്ടു വയസ്സുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം ലണ്ടനിൽനിന്ന് ലോസ് എയ്ഞ്ചൽസിലേക്ക് താമസം മാറിയ ബജാരിയ ഇന്ത്യൻ സംസ്കാരം സ്വന്തമായി കണ്ടെത്തുന്നതിനായി സൗന്ദര്യമത്സരങ്ങളിൽ പ്രവേശിച്ചതായി പറഞ്ഞിട്ടുണ്ട്.
റീഡ് ഹോസ്റ്റിംഗിനൊപ്പം ദീർഘകാല ചീഫാ കണ്ടന്റ് ഓഫീസർ ടെഡ് സരാണ്ടോസിനെ കോ-ചീഫ് എക്സിക്യൂട്ടീവായി തിരഞ്ഞെടുത്താ ഒന്നര മാസത്തിനു ശേഷമാണ് നെറ്റ്ഫ്ലക്സിൽ
ബജാരിയയുടെ നിയമനം.