Tech
Trending

ബാറ്റില്‍ ഗ്രൗണ്ട്‌സ് ഇന്ത്യ പ്രീ രജിസ്‌ട്രേഷന്‍ മെയ് 18-ന് ആരംഭിക്കുന്നു

ഇന്ത്യയിൽ നിരോധനം നേരിട്ട പബ്ജി മൊബൈൽ ഗെയിം വിപണിയിലേക്ക് തിരികെ എത്തുന്നു എന്ന വാർത്ത ഏറെ നാളുകളായി വരുന്നുണ്ട്. അടുത്തിടെ പബ്ജിയുടെ ഇന്ത്യൻ പതിപ്പിന്റെപേര് ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നാക്കി മാറ്റിയിരുന്നു. എന്നാൽ ഈ വരുന്ന മെയ് 18-ന് ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയ്ക്കായുള്ള പ്രീ രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയൻ വീഡിയോ ഗെയിം ഡെവലപ്പറായ ക്രാഫ്റ്റൺ.


ഇതോടെ പബ്ജി ഇന്ത്യൻ വിപണിയിലേക്ക് തിരികെ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. ഗെയിമിനായി പ്രീ രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ ലഭിക്കുന്നതായിരിക്കും. ഇന്ത്യൻ ഗെയിമർമാർക്ക് മാത്രമായി വേണ്ടിയുള്ളതായിരിക്കും ഈ സമ്മാനങ്ങൾ. പ്രീ രജിസ്റ്റർ ചെയ്യുന്നതിനായി ഗൂഗിൾ പ്ലേ സ്റ്റോർ സന്ദർശിച്ച് പ്രീ രജിസ്റ്റർ ബട്ടൻ ക്ലിക്ക് ചെയ്താൽ മതി. ഗെയിം പുറത്തിറക്കിയതിന് ശേഷം സമ്മാനങ്ങൾ ക്ലെയിം ചെയ്യാവുന്നതാണ്.പുതിയ പേരിലും പുതിയ മാറ്റങ്ങളോടെയും ഇന്ത്യയ്ക്ക് വേണ്ടി മാത്രമായി അവതരിപ്പിക്കുന്ന ഈ ഗെയിമിന് പഴയ ഗെയിമിന്റെ നിരോധനം വെല്ലുവിളിയാവില്ലെന്ന് പ്രതീക്ഷിക്കാം.

Related Articles

Back to top button