Big B
Trending

ബാറ്റയ്ക്ക് ചരിത്രത്തിലാദ്യമായി ഇന്ത്യക്കാരനായ ഗ്ലോബൽ സിഇഒ

126 വർഷത്തെ ചരിത്രമുള്ള ബാറ്റ ഇതാദ്യമായി ഇന്ത്യക്കാരനെ ആഗോള ചുമതലയുള്ള ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. ബാറ്ററി ഇന്ത്യയുടെ ചുമതല നിർവഹിക്കുന്ന സന്ദീപ് കദാരിയയായിരിക്കും ഇനിമുതൽ ബാറ്റയുടെ ഗ്ലോബൽ സിഇഒ. അഞ്ചു വർഷത്തെ സേവനത്തിനുശേഷം ചുമതല ഒഴിയുന്ന അലക്സിസ് നാസറുദ്ദീന് പകരമായാണ് നിയമനം.


ഐഐടി ഡൽഹി, എക്സ്എൽആർഐ ജംഷഡ്പൂർ എന്നിവിടങ്ങളിൽനിന്ന് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം യൂണിലിവറിലും വോഡഫോൺ ഇന്ത്യ ആൻഡ് യൂറോപ്പിലും 24 വർഷത്തെ സേവനം പൂർത്തിയാക്കിയതിനു ശേഷം 2017 ലാണ് ബാറ്റയിലെത്തിയത്.എക്സ്എൽആർഐയിൽ പിജിഡിഎം 1993 ബാച്ചിലെ ഗോൾഡ് മെഡലിസ്റ്റായിരുന്നു. ചെരുപ്പ് നിർമാണ മേഖലയിൽ അധികായരായി മാറിയ ബാറ്റ 1984 ലാണ് പ്രവർത്തനമാരംഭിക്കുന്നത്. വൈകാതെ ആഗോളതലത്തിൽ പ്രശസ്തി പിടിച്ചുപറ്റാനും കമ്പനിക്ക് സാധിച്ചു. ഇന്ന് 180 മില്യൺ ജോഡി ഷൂവാണ് പ്രതിവർഷം കമ്പനി വിൽക്കുന്നത്. 5,800 ലേറെ റിട്ടെയിൽ ഷോപ്പുകൾ ഇന്ത്യയിൽ മാത്രം ബാറ്റയ്ക്ക് സ്വന്തമായിട്ടുണ്ട്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 22 ലേറെ നിർമാണ യൂണിറ്റുകളും കമ്പനിക്കുണ്ട്.

Related Articles

Back to top button