Big B
Trending

ആർബിഐ പണവായ്പാനയഅവലോകനം തുടങ്ങി: പ്രഖ്യാപനം നാളെ

കോവിഡ് രണ്ടാം തരംഗവും ഉയരുന്ന പണപ്പെരുപ്പവും സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ റിസർവ് ബാങ്കിന്റെ ജൂണിലെ പണവായ്പാനയ അവലോകന യോഗത്തിനു തുടക്കമായി. അടിസ്ഥാനനിരക്കുകളിൽ ഇത്തവണയും മാറ്റമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.2021 – 22 സാമ്പത്തിക വർഷത്തെ പണവായ്പാനയം സാമ്പത്തിക വിവിധമേഖലകളിലെ സാഹചര്യങ്ങൾ വിലയിരുത്തിയായിരിക്കുമെന്ന് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ആർ.ബി.ഐ.യുടെ വാർഷിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു.അതേസമയം, രണ്ടാം കോവിഡ് തരംഗം കമ്പനികളിലും ചെറുകിട സംരംഭങ്ങളിലും സൃഷ്ടിച്ച ആഘാതത്തിൽ അയവു വരുത്താൻ ആർ.ബി.ഐ. പുതിയനടപടികൾ പ്രഖ്യാപിക്കുമോ എന്നത് കാത്തിരിക്കുകയാണ് വ്യവസായ ലോകം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജി.ഡി.പി. വളർച്ചാ ഇടിവ് പ്രതീക്ഷിച്ചിരുന്നതിനേക്കാൾ കുറവായത് ആശ്വാസം നൽകുന്നതാണ്.

Related Articles

Back to top button