Auto
Trending

ഇ.വി. ശ്രേണി പിടിച്ചടക്കാന്‍ ചൈനയില്‍ നിന്ന് ആറ്റോ-3

ബിൽഡ് യുവര്‍ ഡ്രീംസ് അഥവ ബി.വൈ.ഡി. എന്ന ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനി 2017 മുതല്‍ തന്നെ ഇന്ത്യയിലുണ്ട്.പാസഞ്ചര്‍ കാര്‍ ശ്രേണിയിലേക്കും ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലാണ് ബി.വൈ.ഡി.ആറ്റോ-33 എന്ന ഇലക്ട്രിക് എസ്.യു.വിയിലൂടെയാണ് ഇലക്ട്രിക് പാസഞ്ചര്‍ വാഹനശ്രേണിയിലേക്ക് ബി.വൈ.ഡിയുടെ പ്രവേശനം. ഈ വര്‍ഷത്തെ ഉത്സവ സീസണിന്റെ ഭാഗമായി സെപ്റ്റംബര്‍ മാസത്തോടെ ആറ്റോ-3 എസ്.യു.വി. വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലാളിത്യമുള്ള ഡിസൈനായിരുന്നു ബി.വൈ.ഡിയുടെ ആദ്യ വാഹനത്തിന്റെ മുഖമുദ്ര. ഇതേ ലാളിത്യം രണ്ടാം മോഡലിലേക്കും കൊണ്ടുവന്നിട്ടുണ്ട്. എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ് മാത്രമാണ് മുഖഭാവത്തിലെ ആഡംബരം. ക്രോമിയം സ്ട്രിപ്പ്, ഷാര്‍പ്പ് എഡ്ജുകള്‍ നല്‍കിയിട്ടുള്ളതും ഫൈബര്‍ എലമെന്റുകളും നല്‍കിയിട്ടുള്ള ബമ്പര്‍ എന്നിവയാണ് മുഖഭാവത്തിലുള്ളത്. 18 ഇഞ്ച് അലോയി വീലുകള്‍, സണ്‍റൂഫ്, സില്‍വര്‍ ഫിനീഷിങ്ങിലുള്ള റൂഫ് റെയില്‍ എന്നിവ ഈ വാഹനത്തിന്റെ വശകാഴ്ച മനോഹരമാക്കുന്നു.മുന്‍ഭാഗത്തെത്താള്‍ സ്റ്റൈലിഷാണ് റിയര്‍ പ്രൊഫൈല്‍. വിന്‍ഡ് ഷീല്‍ഡിന് തൊട്ടുതാഴെയായി ബില്‍ഡ് യുവര്‍ ഡ്രീംസ് എന്ന ബാഡ്ജിങ്ങ് റേഞ്ച് റോവര്‍ വാഹനങ്ങളെ ഓര്‍മിപ്പിക്കും. ലൈറ്റ് സ്ട്രിപ്പിനാല്‍ ബന്ധിപ്പിച്ചിട്ടുള്ള എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, ഫ്‌ളാറ്റ് ആയിട്ടുള്ള ഹാച്ച്‌ഡോര്‍, ആറ്റോ ബാഡ്ജിങ്ങ്, മികച്ച ഡിസൈനില്‍ ഒരുക്കിയിട്ടുള്ളതും ക്ലാഡിങ്ങുകള്‍ ഉള്ളതുമായി റിയര്‍ ബമ്പര്‍ എന്നിവ പിന്‍ഭാഗത്തിന് അഴകേകും. ഷാര്‍ക്ക് ഫിന്‍ ആന്റിന പോലുള്ള ഫീച്ചര്‍ സ്‌പോര്‍ട്ടി ഭാവം നല്‍കുന്നതാണ്.ആഡംബര വാഹനങ്ങള്‍ക്ക് സമാനമായാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്. സ്റ്റൈലിഷായ ഡി കട്ട് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, തികച്ചും പുതുമയുള്ള എ.സി. വെന്റുകള്‍, 12.8 ഇഞ്ച് വലിപ്പമുള്ള റോട്ടേറ്റിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ആകര്‍ഷകമായ സീറ്റുകളും ഡോര്‍ പാഡുകളില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകളും പ്രീമിയം വാഹനത്തെ ഓര്‍മപ്പെടുത്തുന്നതാണ്.520 കിലോമീറ്റര്‍ റേഞ്ചിലൂടെയാണ് ഇ6 ഇലക്ട്രിക് ജനശ്രദ്ധ നേടിയത്.ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 410 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന സ്റ്റാന്റേഡ് റേഞ്ച്, 480 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന എക്‌സ്റ്റെന്റഡ് റേഞ്ച് എന്നീ രണ്ട് പതിപ്പുകളിലാണ് ആറ്റോ-3 എത്തുന്നത്. 204 ബി.എച്ച്.പി. പവറും 310 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും ബി.വൈ.ഡി. ബ്ലേഡ് ബാറ്ററിയുമാണ് ഈ വാഹനത്തില്‍ നല്‍കുന്നത്.

Related Articles

Back to top button