Big B
Trending

കേരളത്തിൽ വിപുലമാക്കാൻ ഒരുങ്ങി ബാങ്ക് ഓഫ് മഹാരാഷ്ട്ര

ബാങ്കിൻറെ കേരളത്തിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനൊരുങ്ങുകയാണ് പൊതുമേഖലയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര. കേരളത്തിൽ 2000 കോടി രൂപയുടെ ബിസിനസും 30 ശാഖകളുമാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഒപ്പം ഏതാനും മാസങ്ങൾക്കകം കേരളത്തിൽ സോണൽ ഓഫീസ് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ബാങ്ക് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.എസ് രാജീവ് അറിയിച്ചു. നിലവിൽ കേരളത്തിൽ 15 ശാഖകളാണ് ബാങ്കിള്ളത്.


കേരളത്തിൽ പുതുതായി ഈ വരുന്ന മാർച്ച് 31നകം 10 ശാഖകളും ജൂൺ 30നകം 5 ശാഖകളും ആരംഭിക്കും. ഇതോടെ നിലവിലെ 600 കോടി രൂപയുടെ ബിസിനസ് 2000 കോടിയിലേക്കെത്തും. കൃഷി, റീട്ടെയിൽ,എംഎസ്എംഇ എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. കിട്ടാക്കടത്തിൻറെ അളവ് ഗണ്യമായി കുറയ്ക്കാനും കാൽ ലക്ഷത്തിലേറെ കൂടുതൽ ഇടപാടുകാരെ ബാങ്കിലേക്ക് ആകർഷിക്കാനും ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് സാധിച്ചിട്ടുണ്ട്.ഈ വർഷം 12-15 ശതമാനം വരെ വളർച്ച നേടാനാണ് ബാങ്ക് പദ്ധതിയിടുന്നത്. ഒപ്പം രാജ്യത്തെ ആകെ ശാഖകളുടെ എണ്ണം ഈ വരുന്ന മാർച്ച് 31നകം രണ്ടായിരത്തിലെത്തിക്കാനും പദ്ധതിയിടുന്നുണ്ട്. ഇക്കഴിഞ്ഞ ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ 184 കോടി രൂപയുടെ ആദായമാണ് ബാങ്കിനുണ്ടായത്. ഒപ്പം ബാങ്കിൻറെ മൊത്തം ബിസിനസ് 2,66,875 കോടി രൂപയിലെത്തുകയും ചെയ്തു.

Related Articles

Back to top button