
രാജ്യത്തെ എട്ടു പൊതുമേഖലാ ബാങ്കുകളുടെ ലയനം ഏപ്രിൽ ഒന്നോടെ പൂര്‍ത്തിയാകുകയാണ്. വിജയ ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, ആന്ധ്ര ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, ഓറിയൻറൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, ദേനാ ബാങ്ക് എന്നീ ബാങ്കുകളുടെ ലയനമാണ് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നത്.

മുമ്പ് ബാങ്ക് ലയനം പൂര്‍ത്തിയായപ്പോൾ ചില ബാങ്കുകൾ ഉപഭോക്തക്കളുടെ അക്കൗണ്ട് നമ്പറുകളിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ ചില ബാങ്കുകൾ ഉപഭോക്താക്കളുടെ അക്കൗണ്ട് നമ്പറിൽ മാറ്റം വരുത്താറുണ്ട്.ഒപ്പം ബാങ്കുകളുടെ ഐഎഎഫ്എസ്‍സി കോഡുകൾ മാറ്റം വരുന്നുണ്ട്.ലയനം പൂര്‍ത്തിയായ ചെറുബാങ്കുകളുടെ ചെക്കുബുക്കുകളിലും മാറ്റം ഉണ്ടാകും. പഴയ ചെക്ക് ബുക്ക് അസാധുവായേക്കാം എന്നതിനാൽ പുതിയ ചെക്ക് ബുക്കുകൾക്ക് അപേക്ഷ നൽകണം.എന്നാൽ ബാങ്ക് ലയനം ബാങ്കുകളിൽ ഉള്ള സ്ഥിര നിക്ഷേപങ്ങളിലോ ലോണുകളിലോ മാറ്റം വരുത്തില്ല.ബാങ്കിൻെറ ഘടനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പലിശ നിരക്കിൽ മാറ്റം വരുത്തില്ല.ഒരേ നിരക്കിൽ തന്നെ നിക്ഷേപ കാലാവധി എത്തും വരെ പലിശ ലഭിക്കും.പഴയ ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും അവയുടെ കാലാവധി എത്തും വരെ ഉപയോഗിക്കാൻ ആകും. ഐഎഫ്എസ്‍സി കോഡ് മാറുന്നതൊഴിച്ചാൽ പഴയ ശമ്പള അക്കൗണ്ടുകളിലും മാറ്റമുണ്ടാകില്ല.