Big B
Trending

ഇന്ത്യ–ചൈന വ്യാപാര ഇടപാടിൽ വർധന

നയതന്ത്രതലത്തിൻ്റെ കാര്യത്തിൽ പരസ്പരമുള്ള ചേരില്ലെങ്കിലും ഇന്ത്യ–ചൈന വ്യാപാര ഇടപാടിൽ 15.3% വർധനയെന്നു റിപ്പോർട്ട്. ഈ വർഷം ആദ്യ മൂന്നുമാസംകൊണ്ട് 3196 കോടി ഡോളറിന്റെ ഇടപാടാണ് ഇരുരാജ്യങ്ങളും നടത്തിയതെന്ന് ചൈനീസ് കസ്റ്റംസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇക്കാലയളവിൽ ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി മുൻ വർഷം ഇതേ കാലയളവിനേക്കാൾ 28.3% കൂടി 2710 കോടി ഡോളറിന്റേതാണ്. ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി 26.1% ഇടിഞ്ഞ് 487 കോടി ഡോളറിന്റേതും. കഴിഞ്ഞ വർഷം ഇന്ത്യ–ചൈന വ്യാപാര ഇടപാട് റെക്കോർഡ് നിലയായ 12500 കോടി ഡോളറിനു മുകളിൽ എത്തിയിരുന്നു.മൊബൈൽ ഫോൺ, മരുന്നുനിർമാണത്തിനുള്ള ഘടകങ്ങൾ എന്നിവ ഇന്ത്യ പ്രധാനമായും ചൈനയിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്.ചൈന ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് മുഖ്യമായും ഇരുമ്പ്അയിരാണ്.

Related Articles

Back to top button