Big B
Trending

കിട്ടാക്കടം 22 വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തും: ആർബിഐ

കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ മാന്ദ്യത്തിൽ നിന്നും സമ്പത്ത് വ്യവസ്ഥ അതിവേഗത്തിൽ തിരിച്ചു വരുന്നുണ്ടെങ്കിലും ബാങ്കുകൾക്ക് അത്രകണ്ട് ആശ്വസിക്കാൻ വകയില്ലെന്നാണ് റിപ്പോർട്ടുകൾ.


കിട്ടാക്കടം ഇക്കഴിഞ്ഞ സെപ്റ്റംബറിലെ 7.5 ശതമാനത്തിൽ നിന്ന് ഈ വർഷം സെപ്റ്റംബറോടെ 13.5 ശതമാനമായി വർധിക്കുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ 22 വർഷത്തിനിടെ ബാങ്കിങ് ചരിത്രത്തിലിതാദ്യമായാണ് കിട്ടാകടത്തിൽ ഇത്രയും വർധനയുണ്ടാവുക. കിട്ടാക്കടത്തിൻറെ തോത് കുറച്ചു കാണിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2,37,876 കോടിരൂപയാണ് ബാങ്കുകൾ എഴുതിതള്ളിയത്. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനവും ജനിതകമാറ്റം വന്ന വൈറസിന്റെ വരവും സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് ആർബിഐ പുറത്തിറക്കിയ സാമ്പത്തികസ്ഥിരത റിപ്പോർട്ടിൽ പറയുന്നു.

Related Articles

Back to top button