
ശമ്പളം നൽകാത്തതിനെ തുടർന്ന് ബാംഗ്ലൂരിലെ ഐഫോൺ നിർമ്മാണ പ്ലാൻറ് ജീവനക്കാർ അടിച്ചുതകർത്തു. ഐഫോൺ നിർമ്മിക്കാനായി ആപ്പിളുമായി കരാറിലേർപ്പെട്ട തായ്വാൻ കമ്പനിയായ വിസ്റ്റോണിന്റെ പ്ലാൻറാണ് ശനിയാഴ്ച ഒരു സംഘം ജീവനക്കാർ ആക്രമിച്ചത്. രണ്ടു മാസത്തിലേറെയായി കമ്പനി ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ലെന്നും അമിതമായി ജോലിയെടുക്കുന്നുവെന്നും ജീവനക്കാർ പറയുന്നു.

മെച്ചപ്പെട്ട ഭക്ഷണം, ശമ്പള വർദ്ധനവ് എന്നിവ ആവശ്യപ്പെട്ട് ജീവനക്കാരുടെ ധർണ നിർമ്മാണ യൂണിറ്റിൽ നടന്നിരുന്നു. ജീവനക്കാരെ പന്ത്രണ്ട് മണിക്കൂറിലേറെ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്നും എന്നാൽ 200-300 രൂപമാത്രമാണ് ശമ്പളമായി നൽകുന്നതെന്നും അവർ പറയുന്നു.ഇക്കഴിഞ്ഞ രണ്ടോ മൂന്നോ മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ല എന്നുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.പരാജയപ്പെട്ടതാണ് ജീവനക്കാരെ രോക്ഷകുലരാക്കിയത്. 8000 വരുന്ന ജീവനക്കാരാണ് ഷിഫ്റ്റ് മാറുന്ന സമയത്ത് കമ്പനി ആക്രമിച്ചത്. പരിസരത്ത് ഉണ്ടായിരുന്ന രണ്ട് വാഹനങ്ങളും ജീവനക്കാർ അഗ്നിക്കിരയാക്കി. ഓഫീസിലെ ഗ്ലാസുകൾ, ക്യാമറകൾ, മറ്റു സാമഗ്രികൾ എന്നിവ നശിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ 80 പേരെ അറസ്റ്റ് ചെയ്തു.