Travel
Trending

ബാലിയിലും ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്തിയേക്കും

ബാലിയിലേക്കുള്ള യാത്ര ഭാവിയില്‍ ചിലവേറിയേക്കും. ബാലിയില്‍ വിനോദസഞ്ചാരികള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ലോകത്തെ ഏറ്റവും മികച്ച ബജറ്റ് ഡസ്റ്റിനേഷനുകളില്‍ ഒന്നായാണ് ബാലി അറിയപ്പെടുന്നത്. കുറഞ്ഞ ചിലവില്‍ അതിമനോഹരമായ സഞ്ചാര അനുഭവം സമ്മാനിച്ചിരുന്ന ബാലി ലോകത്താകെയുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായിരുന്നു. എന്നാല്‍ ടൂറിസം ടാക്‌സ് ഏര്‍പ്പെടുത്തുന്നത് ബാലി യാത്ര ചിലവ് കുത്തനെ ഉയര്‍ത്താനാണ് സാധ്യത. നേരത്തെ ബാലിയില്‍ വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക് കൊണ്ടുവന്നിരുന്നു. ബാലിയില്‍ വിനോദ സഞ്ചാരികള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരെ സമീപകാലത്ത് സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയിരുന്നു. വിവിധ തരത്തിലുള്ള വിസ-നിയമ ലംഘനങ്ങള്‍ നടത്തിയ നിരവധി വിനോദസഞ്ചാരികളെ സര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനം ബാലിയിൽ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമീപകാലത്ത് പ്രല പ്രമുഖ രാജ്യങ്ങളും ഇത്തരത്തില്‍ ടൂറിസം ടാക്‌സ് ഏര്‍പ്പെടുത്തിയിരുന്നു.

Related Articles

Back to top button