Tech
Trending

AI ചാറ്റ്‌ബോട്ട് ഇന്‍സ്റ്റാഗ്രാമിലും വന്നേക്കും

ചാറ്റ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ചാറ്റ്‌ബോട്ട് സംവിധാനം ഇന്‍സ്റ്റാഗ്രാം പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ലീക്കറായ അലെസാന്‍ഡ്രോ പലുസിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. എപ്പോഴാണ് ഇങ്ങനെ ഒരു ചാറ്റ്‌ബോട്ട് ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കുക എന്ന് വ്യക്തമല്ല. ഇദ്ദേഹം പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടുകള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇന്‍സ്റ്റാഗ്രാമിലെ ചാറ്റ്‌ബോട്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഇത് കൂടാതെ 30 എഐ കഥാപാത്രങ്ങളെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. സന്ദേശങ്ങള്‍ എഴുതുന്നതിനുള്ള സഹായവും ഈ ചാറ്റ്‌ബോട്ടിനോട് തേടാം. ചിത്രങ്ങള്‍ക്കൊപ്പമുള്ള കാപ്ഷനുകള്‍ എഴുതാനും, സന്ദേശങ്ങള്‍ എഴുതാനുമെല്ലാം ഈ ചാറ്റ്‌ബോട്ടിന്റെ സഹായം തേടാനാവും. ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലജിന്‍സുമായി ബന്ധപ്പെട്ട് ഒരു പ്രൊഡക്റ്റ് ടീമിന് കമ്പനി തുടക്കമിടുന്ന കാര്യം ഫെബ്രുവരിയില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button