Auto
Trending

പള്‍സര്‍ എന്‍.എസ് പരിഷ്‌കരിച്ച മോഡലുകള്‍ വിപണിയിൽ അവതരിപ്പിച്ചു

ബജാജ് ഓട്ടോ പള്‍സര്‍ എന്‍.എസ്. ശ്രേണിയില്‍ പരിഷ്‌കരിച്ച മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് പുത്തന്‍ മോഡലുകള്‍ എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മുന്‍ മോഡലിനെ അപേക്ഷിച്ച് വില 10,000 രൂപയോളം പുതിയ മോഡലുകള്‍ക്ക് കൂടുതലാണ്. എന്‍.എസ്. 200ന് 1.47 ലക്ഷം രൂപയും എന്‍.എസ്. 160ന് 1.34 ലക്ഷം രൂപയുമാണ് എക്‌സ്ഷോറൂം വില.രണ്ട് മോഡലുകളും 4 നിറങ്ങളില്‍ ലഭ്യമാകും. മെറ്റാലിക് പേള്‍ വൈറ്റ്, ഗ്ലോസി എബോണി ബ്ലാക്ക്, സാറ്റിന്‍ റെഡ്, പ്യൂറ്റര്‍ ഗ്രേ എന്നീ നിറങ്ങളിലാണ് ഇരുവാഹനങ്ങളും എത്തുന്നത്. യു.എസ്.ഡി ഫോര്‍ക്കുകളുള്ള പള്‍സര്‍ സീരിസിലെ ആദ്യ ബൈക്കുകളാണ് ഇവ. പുതിയ ശ്രേണിയിലുള്ള അപ്‌സൈഡ് ഡൌണ്‍ ഫോര്‍ക്കുകള്‍ ഫാസ്റ്റ് കോര്‍ണറിംങിനും ചടുലമായ ഹാന്‍ഡിലിങ്ങിനും സഹായിക്കുന്നു. ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ ഓപ്ഷന്‍ ഉള്‍കൊള്ളിച്ച ഡിസ്‌പ്ലേ കണ്‍സേള്‍ കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. പള്‍സര്‍ എന്‍.എസ് സീരീസ് ഇപ്പോള്‍ ലോകത്തെ 30 രാജ്യങ്ങളില്‍ വില്‍പനയുള്ളതായി കമ്പനി അറിയിച്ചു. 6 സ്പീഡ് ഗിയര്‍ ബോക്‌സാണ് എന്‍.എസ്. 200 ന് കരുത്ത് പകരുന്നത്. രണ്ട് ബൈക്കുകളിലും ഡ്യുവല്‍ചാനല്‍ എബിഎസ് സജ്ജീകരിച്ചിരിക്കുന്നു.

Related Articles

Back to top button