Big B
Trending

എഫ്എംസിജി മേഖലയിൽ നേട്ടം കൊയ്ത് ബജാജ് കണ്‍സ്യൂമര്‍

എഫ്എംസിജി മേഖലയില്‍ ലാഭം കൊയ്ത് ബജാജ് കണ്‍സ്യൂമര്‍. മാർച്ച് നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം രണ്ട് മടങ്ങ് വര്‍ധിച്ച് 54.67 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായത്തില്‍ ആകെ രേഖപ്പെടുത്തിയത് 23.29 കോടി രൂപ മാത്രമായിരുന്നു.


ബജാജ് ഗ്രൂപ്പിന്റെ ഉപകമ്പനിയാണ് ബജാജ് കണ്‍സ്യൂമര്‍.സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച റഗുലേറ്ററി ഫയലിംഗ് റിപ്പോര്‍ട്ടിലാണ് ബജാജ് കണ്‍സ്യൂമര്‍ കെയറിന്റെ അറ്റാദായത്തിലും ചരക്ക് വരുമാനത്തിലും വര്‍ധനവുണ്ടായതായി കണ്ടത്.കമ്പനിയുടെ ചരക്ക് വരുമാനം മാത്രം നാലാം പാദത്തില്‍ 244.86 കോടി രൂപയായി കുതിച്ചിട്ടുണ്ട്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 172 കോടി രൂപയായിരുന്നു. 2020-2021 സാമ്പത്തിക വര്‍ഷത്തിൽ കമ്പനിയുടെ അറ്റാദായം 20.76 ശതമാനം വര്‍ധിച്ച് 223.13 കോടി രൂപയായി ഉയര്‍ന്നിരുന്നു. മുന്‍വര്‍ഷം 184.77 കോടി രൂപയായിരുന്നു അറ്റാദായം.എന്നാല്‍ ചരക്ക് വില്‍പ്പനയിലൂടെ കമ്പനിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ച ആകെ വരുമാനം 905.15 കോടി രൂപയായിരുന്നു. 2019-20 വര്‍ഷത്തിൽ ഇത് 825.75 കോടി രൂപയായിരുന്നു. ഓഹരിയുടമകള്‍ക്ക് ലാഭത്തിന്റെ വിഹിതം നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. 400 ശതമാനം വരെ ബോര്‍ഡ് മീറ്റിങില്‍ ശുപാര്‍ശ ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button