Uncategorized
Trending

ബാഡ് ബാങ്കിൽ എസ്ബിഐ ഉൾപ്പെടെ 11 കമ്പനികൾ നിക്ഷേപം നടത്തിയേക്കും

ബജറ്റിൽ പ്രഖ്യാപിച്ച ബാഡ് ബാങ്ക് രൂപീകരണത്തിന് ധനകാര്യസ്ഥാപനങ്ങൾ പ്രാരംഭ മൂലധനമായി 7000 കോടി രൂപ നൽകും. പതിനൊന്നോളം സ്ഥാപനങ്ങളായിരിക്കും ബാങ്കിന്റെ രൂപീകരണത്തിന് നേതൃത്വം നൽകുക. ഓരോ സ്ഥാപനത്തിനും ഒൻപത് ശതമാനം ഓഹരിവിഹിതമായിരിക്കും നൽകുക.


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, രണ്ട് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയായിരിക്കും പ്രധാനമായും നിക്ഷേപം നടത്തുക. കാനറാ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും കാര്യമായി തന്നെ നിക്ഷേപം നടത്തുമെന്ന് റിപ്പോർട്ടുണ്ട്. ബാങ്കുകൾക്കു പുറമേ പൊതുമേഖലയിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ, പവർ ഫിനാൻസ് കോർപ്പറേഷൻ തുടങ്ങിയവയും സഹകരിക്കും. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, ഐഡിബിഐ ബാങ്ക് എന്നീ സ്ഥാപനങ്ങൾക്കും ഓഹരിപങ്കാളിത്തമുണ്ടാകും. ബാങ്കിങ് മേഖലയിലെ 2.25 ലക്ഷം കോടിരൂപയുടെ നിഷ്ക്രിയ ആസ്തി ബാഡ് ബാങ്കിന് കീഴിൽ കൊണ്ടുവരാനാണ് സർക്കാർ ശ്രമം. ആസ്തി പുനർനിർമാണ കമ്പനിക്ക് കീഴിലാകും കടം വകയിരുത്തുക.

Related Articles

Back to top button