Big B
Trending

ഏറ്റവും ഉദാരനായ ഇന്ത്യക്കാരനായി അസിം പ്രേംജി

7904 കോടി രൂപ ജീവകാരുണ്യത്തിനായി നൽകി 2020-ലെ ഇന്ത്യയിലെ മനുഷ്യസ്നേഹികളുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് വിപ്രോയുടെ സ്ഥാപക ചെയർമാൻ അസിം പ്രേംജി. പ്രതിദിനം 22 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യത്തിനായി നൽകുന്നത്. വിപ്രോയുടെ വാർഷിക സിഎസ്ആർ പ്രവർത്തനങ്ങൾക്കും അസീം പ്രേംജി ഫൗണ്ടേഷനിലെ സാധാരണ ജീവകാരുണ്യ ചെലവുകൾക്കും പുറമേയാണിത്. കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന് അസീം പ്രേംജി ഫൗണ്ടേഷൻ,വിപ്രോ, വിപ്രോ എൻറർപ്രൈസസ് എന്നിവ ചേർന്ന് 1,125 കോടി രൂപ നൽകിയിരുന്നു.


ഇന്ത്യൻ ജീവകാരുണ്യ പ്രവർത്തനത്തിന് ഒരു മാതൃകയാണ് അസിം പ്രേംജിയെന്നും അദ്ദേഹം മറ്റു സംരംഭകരെയും ജീവകാരുണ്യത്തിൻറെ പാതയിലേക്ക് നയിക്കുകയാണെന്നും ഹുറാൻ ഇന്ത്യൻ മാനേജിംഗ് ഡയറക്ടറും മുഖ്യ ഗവേഷകനുമായ അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു. എച്ച്സിഎൽ ടെക്നോളജിസിന്റെ ശിവ് നാടാർ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. 795 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറും ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയാണ് പട്ടികയിൽ മൂന്നാമതുള്ളത്. 458 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.

Related Articles

Back to top button