Big B
Trending

ബിൽ പെയ്‌മെന്റുകളിലെ സുരക്ഷ പരിഷ്‌കാരം: നടപ്പാക്കുന്നത് സെപ്റ്റംബർ 30വരെ നീട്ടി

ഓട്ടോ ഡെബിറ്റ് സംവിധാനത്തിൽ കൊണ്ടുവന്ന പരിഷ്കാരം നടപ്പാക്കുന്നത് റിസർവ് ബാങ്ക് സെപ്റ്റംബർ 30വരെ നീട്ടി. പുതിയ വ്യവസ്ഥ നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ധനകാര്യ സ്ഥാപനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ആറുമാസത്തെകൂടി സാവകാശം ആർബിഐ അനുവദിച്ചത്.ഇതോടെ, മൊബൈൽ, യൂട്ടിലിറ്റി ബില്ലുകൾ, ഒടിടി പ്ലാറ്റ്ഫോമുകളിലെ വരിസംഖ്യയടയ്ക്കൽ, മ്യൂച്വൽ ഫണ്ട് എസ്.ഐ.പി തുടങ്ങിയ ഓട്ടോ ഡെബിറ്റ് സംവിധാനം ആറുമാസംകൂടി നിലവിലേതുപോലെതന്നെ നടക്കും.


ആവർത്തിച്ചുള്ള പണമിടപാടുകളുടെ സുരക്ഷവർധിപ്പിക്കുന്നതിനായി കൂടുതലായി ഓതന്റിക്കേഷൻ(എഎഫ്എ) കൊണ്ടുവരുന്നതിന്റെ ഭാഗമായി ഏപ്രിൽ ഒന്നുമുതലാണ് ഇത് നടപ്പാക്കാനിരുന്നത്.5000 രൂപവരെയുള്ള ഇടപാടുകൾക്കാണ് ഈ സംവിധാനം നടപ്പാക്കാനിരുന്നത്. പുതിയ വ്യവസ്ഥപ്രകാരം പണം അക്കൗണ്ടിൽനിന്ന് പിൻവലിക്കുന്നതിന് അഞ്ചുദിവസംമുമ്പ് ഉപഭോക്താവിന് അറിയിപ്പ് നൽകണം. അക്കൗണ്ട് ഉടമ അനുമതി നൽകിയാൽമാത്രമെ ഇടപാട് സാധ്യമാകൂ. ഓട്ടോ പേയ്മെന്റിന് ഒരിക്കൽ അനുമതി നൽകിയാൽ നിശ്ചിതകാലയളവിൽ പണം അക്കൗണ്ടിൽനിന്ന് ഓട്ടോമാറ്റിക്കായി പോകുന്ന സംവിധാനമാണ് നിലവിലുള്ളത്.

Related Articles

Back to top button